---
title: "വിൽപ്പനക്കായി സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവും, പയ്യന്നൂർ സ്വദേശിനിയായ യുവതിയും എക്സൈസിന്റെ  പിടിയിൽ"
english_title: "A young man from Perambra and a young woman from Payyannur were arrested by the Excise Department for possessing MDMA and cannabis for sale."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355090/a-young-man-from-perambra-and-a-young-woman-from-payyannur-were-arrested-by-the-excise-department-for-possessing-mdma-and-cannabis-for-sale"
published_at: "2026-04-23T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea41f4934d2_Untitled-3_copy.jpg"
keywords: []
---

# വിൽപ്പനക്കായി സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവും, പയ്യന്നൂർ സ്വദേശിനിയായ യുവതിയും എക്സൈസിന്റെ  പിടിയിൽ

> **Lead Summary:** ഉള്ള്യേരിയില്‍ എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായ പേരാമ്പ്ര സ്വദേശിയായ യുവാവും പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയും റിമാന്റില്‍. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്പനക്കായി സൂക്ഷിച്ച എംഡിഎംഎയും പ്രതികളേയും എക്‌സൈസ് സംഘം പിടികൂടിയത്. പേരാമ്പ്ര മരുതേരി സ്വദേശി കാരാപൊയില്‍ ഫിറോസ് , പയ്യന്നൂര്‍ പെരിങ്ങോം ഉമ്മറപ്പയില്‍ സ്വദേശിനി ഹരി വിലാസം വീട്ടില്‍ ശീതള്‍ ശിവദാസ് എന്നിവരാണ് പിടിയിലായത്. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളെജിന് സമീപമുള്ള ബ്ലൂ മെറിഡിയന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് സംഘം പരിശോധന നടത്തിയത്.

## Article Content

ഉള്ള്യേരിയില്‍ എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായ പേരാമ്പ്ര സ്വദേശിയായ യുവാവും പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയും റിമാന്റില്‍. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്പനക്കായി സൂക്ഷിച്ച എംഡിഎംഎയും പ്രതികളേയും എക്‌സൈസ് സംഘം പിടികൂടിയത്. പേരാമ്പ്ര മരുതേരി സ്വദേശി കാരാപൊയില്‍ ഫിറോസ് , പയ്യന്നൂര്‍ പെരിങ്ങോം ഉമ്മറപ്പയില്‍ സ്വദേശിനി ഹരി വിലാസം വീട്ടില്‍ ശീതള്‍ ശിവദാസ് എന്നിവരാണ് പിടിയിലായത്. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളെജിന് സമീപമുള്ള ബ്ലൂ മെറിഡിയന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് സംഘം പരിശോധന നടത്തിയത്.

ഇവരില്‍ നിന്ന് പേക്കിംഗ് സാമഗ്രികള്‍ ഇലക്ട്രോണിക് ത്രാസുകള്‍ എന്നിവയും വില്‍പ്പനക്കായി സൂക്ഷിച്ചു വെച്ച മാരക രാസലഹരി മരുന്നായ 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവിടം കേന്ദ്രീകരിച്ച് വ്യാപകമായി മാരക രാസ ലഹരിയും മറ്റ് മയക്ക് മരുന്നുകളും വില്പന നടത്തിവരുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ബാലുശ്ശേരി റെയിഞ്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ധ്രുപദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസിറ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ (ഗ്രേഡ്) എം സുനില്‍, പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍, ഇ.എം ഷാജി, സിവില്‍ എസ്‌സൈസ് ഓഫീസമാരായ കെ ലിനീഷ്, സതി, ഡ്രൈവര്‍ സിഇഒ ശ്രീജിത്ത്, കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്റലിജന്‍സ് ബ്യൂറോയിലെ അസ്സി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) പി.കെ ഷബീറലി എന്നിവര്‍ ഉണ്ടായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355090/a-young-man-from-perambra-and-a-young-woman-from-payyannur-were-arrested-by-the-excise-department-for-possessing-mdma-and-cannabis-for-sale)