---
title: "പതിമൂന്നു വയസുകാരന് പീഡനം ; പാറാൽ സ്വദേശിക്ക്  4 വർഷം   കഠിനതടവും പിഴയും  "
english_title: "13-year-old raped; Paral native gets 4 years in prison and fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355085/13-year-old-raped-paral-native-gets-4-years-in-prison-and-fine"
published_at: "2026-04-23T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea3e1269e72_images.jfif"
keywords: []
---

# പതിമൂന്നു വയസുകാരന് പീഡനം ; പാറാൽ സ്വദേശിക്ക്  4 വർഷം   കഠിനതടവും പിഴയും  

> **Lead Summary:** പതിമൂന്ന് വയസുകാരനെ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് നാലു വര്‍ഷം കഠിന തടവും 6000 രൂപ പിഴയും കോടതി വിധിച്ചു.

## Article Content

പതിമൂന്ന് വയസുകാരനെ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് നാലു വര്‍ഷം കഠിന തടവും 6000 രൂപ പിഴയും കോടതി വിധിച്ചു.

പാറാല്‍ പൈക്കാട് സരസു നിവാസില്‍ പ്രണവിനെ (26) ആണ് തലശേരി അതിവേഗ കോടതി (പോക്‌സോ) ജഡ്ജി എം.ടി ജലജാറാണി ശിക്ഷിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ പ്രതി തടഞ്ഞുവച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കതിരൂര്‍ എസ്.ഐയായിരുന്ന വി.എം ഡോളി ആണ് കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പി.എം ഭാസുരി ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355085/13-year-old-raped-paral-native-gets-4-years-in-prison-and-fine)