---
title: "മൊകേരി പാത്തിപ്പാലം പുഴയിൽ രണ്ട് പരുന്തുകൾ ചത്ത നിലയിൽ ; പരിശോധന ആവശ്യപ്പെട്ട് നാട്ടുകാർ, പക്ഷിപ്പനി ഭീതിയും"
english_title: "Two hawks found dead in Mokeri Pathipalam river; locals demand inspection, fear bird flu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355051/two-hawks-found-dead-in-mokeri-pathipalam-river-locals-demand-inspection-fear-bird-flu"
published_at: "2026-04-23T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9fda37ebbc_Untitled-5_copy.jpg"
keywords: []
---

# മൊകേരി പാത്തിപ്പാലം പുഴയിൽ രണ്ട് പരുന്തുകൾ ചത്ത നിലയിൽ ; പരിശോധന ആവശ്യപ്പെട്ട് നാട്ടുകാർ, പക്ഷിപ്പനി ഭീതിയും

> **Lead Summary:** പാനൂർ : മൊകേരി പാത്തിപ്പാലം പുഴയിൽ രണ്ട് പരുന്തുകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശവാസികളിൽ ആശങ്ക ഉയർത്തി. ഇന്ന് ഉച്ചയോടെ പുഴക്കരയിൽ പരുന്തുകളുടെയും, കാക്കകളുടെയും കൂട്ടതോടെയുള്ള കരച്ചിൽ കേട്ടെത്തിയവരാണ് ഒരു പരുന്തിനെ ചത്ത നിലയിലും,മറ്റൊന്നിനെ ചാകാറായ നിലയിലും കണ്ടത്. ഇതും പിന്നീട് ചത്തു.

## Article Content

പാനൂർ : മൊകേരി പാത്തിപ്പാലം പുഴയിൽ രണ്ട് പരുന്തുകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശവാസികളിൽ ആശങ്ക ഉയർത്തി. ഇന്ന് ഉച്ചയോടെ പുഴക്കരയിൽ പരുന്തുകളുടെയും, കാക്കകളുടെയും കൂട്ടതോടെയുള്ള കരച്ചിൽ കേട്ടെത്തിയവരാണ് ഒരു പരുന്തിനെ ചത്ത നിലയിലും,മറ്റൊന്നിനെ ചാകാറായ നിലയിലും കണ്ടത്. ഇതും പിന്നീട് ചത്തു.

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്വാഭാവിക മരണമാണോ, വിഷബാധയാണോ, അല്ലെങ്കിൽ മറ്റ് കാരണങ്ങളാണോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.

പ്രദേശത്ത് പക്ഷിപ്പനി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രീയ പരിശോധന നടത്തി യഥാർത്ഥ കാരണം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ആരോഗ്യ വകുപ്പും വനം വകുപ്പും ചേർന്ന് പരിശോധന നടത്തി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

സംഭവം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടതിനാൽ, അധികൃതർ ഉടൻ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355051/two-hawks-found-dead-in-mokeri-pathipalam-river-locals-demand-inspection-fear-bird-flu)