---
title: "വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത്  യെമൻ പൗരൻ ;  ഒടുവിൽ അറസ്റ്റ്"
english_title: "Yemeni citizen working at Manti restaurant in Iritti without visa or documents; finally arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354936/yemeni-citizen-working-at-manti-restaurant-in-iritti-without-visa-or-documents-finally-arrested"
published_at: "2026-04-23T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9adbb11e11_69e972d39881f_IMG-20260422-WA0251.jpg"
keywords: []
---

# വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത്  യെമൻ പൗരൻ ;  ഒടുവിൽ അറസ്റ്റ്

> **Lead Summary:** ഇരിട്ടി : ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ വേണ്ടത്ര രേഖകളില്ലാതെ ജോലി ചെയ്തിരുന്ന യെമൻ പൗരൻ തമാം അലവി അൽ മഹേൽ നെ നെടുമ്പാശ്ശേരി എയർപോർട്ടിന്റെ സമീപത്തു വെച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ഇരിട്ടി എസ് ഐ ഷറഫുദ്ധീനും സംഘവും അറസ്റ്റ് ചെയ്തു .

## Article Content

ഇരിട്ടി : ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ വേണ്ടത്ര രേഖകളില്ലാതെ ജോലി ചെയ്തിരുന്ന യെമൻ പൗരൻ തമാം അലവി അൽ മഹേൽ നെ നെടുമ്പാശ്ശേരി എയർപോർട്ടിന്റെ സമീപത്തു വെച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ഇരിട്ടി എസ് ഐ ഷറഫുദ്ധീനും സംഘവും അറസ്റ്റ് ചെയ്തു .

വിദേശ പൗരൻ ആയിട്ടും വിസയുടെയും പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ആണ് ഇയാൾ ജോലി ചെയ്തു വന്നിരുന്നത്. 2022 - ൽ തന്നെ ഇയാളുടെ രേഖകളുടെ കാലാവധി തീർന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354936/yemeni-citizen-working-at-manti-restaurant-in-iritti-without-visa-or-documents-finally-arrested)