---
title: "കൂത്ത്പറമ്പ് പൂക്കോട് ഓട്ടോ  മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു ; മരിച്ചത് ചൊക്ലിയിലെ നിരവധി സ്ഥാപനങ്ങളുടെ ഉടമ മഹിമ മജീദ്"
english_title: "A Chokli native who was seriously injured after an auto overturned at Koothparamba Pookode died; the deceased was Mahima Majeed, the owner of several establishments in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354927/a-chokli-native-who-was-seriously-injured-after-an-auto-overturned-at-koothparamba-pookode-died-the-deceased-was-mahima-majeed-the-owner-of-several-establishments-in-chokli"
published_at: "2026-04-23T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9a704e45b2_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് പൂക്കോട് ഓട്ടോ  മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു ; മരിച്ചത് ചൊക്ലിയിലെ നിരവധി സ്ഥാപനങ്ങളുടെ ഉടമ മഹിമ മജീദ്

> **Lead Summary:** ചൊക്ലി : കൂത്ത്പറമ്പ് പൂക്കോട് ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു. പൂക്കോട് ഇന്നലെയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അപകടത്തിൽ യാത്രക്കാരനും, ഡ്രൈവർക്കും പരിക്കേറ്റത്.

## Article Content

ചൊക്ലി : കൂത്ത്പറമ്പ് പൂക്കോട് ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു. പൂക്കോട് ഇന്നലെയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അപകടത്തിൽ യാത്രക്കാരനും, ഡ്രൈവർക്കും പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ യാത്രക്കാരൻ മഹിമ മജീദ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ഓട്ടോയിൽ യാത്ര ചെയ്യവേ പൂക്കോട് വെച്ചായിരുന്നു ഓട്ടോ നിയന്ത്രണം വിട്ട് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354927/a-chokli-native-who-was-seriously-injured-after-an-auto-overturned-at-koothparamba-pookode-died-the-deceased-was-mahima-majeed-the-owner-of-several-establishments-in-chokli)