---
title: "സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ  തടഞ്ഞ കേസ് ;  പ്രതികളെ വെറുതേ വിട്ടു"
english_title: "Case of blocking candidate K. Muraleedharan in Pokli; Accused released"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354907/case-of-blocking-candidate-k-muraleedharan-in-pokli-accused-released"
published_at: "2026-04-23T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9985d4041a_Untitled-2_copy.jpg"
keywords: []
---

# സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ  തടഞ്ഞ കേസ് ;  പ്രതികളെ വെറുതേ വിട്ടു

> **Lead Summary:** ചൊക്ലി: 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നോർത്ത് മേനപ്രം എൽ. പി. സ്കൂൾ ബൂത്തിൽ സ്ഥാനാർഥിയും വട്ടിയൂർക്കാവ് എം.എൽ.എ.യുമായിരുന്ന കെ.മുരളീധരനെ തടഞ്ഞു വെച്ചുവെന്ന പരാതിയിൽ ചൊക്ലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ ചൊക്ലി ഗ്രാമന്യായാലയം കോടതി വെറുതേവിട്ടു.

## Article Content

ചൊക്ലി: 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നോർത്ത് മേനപ്രം എൽ. പി. സ്കൂൾ ബൂത്തിൽ സ്ഥാനാർഥിയും വട്ടിയൂർക്കാവ് എം.എൽ.എ.യുമായിരുന്ന കെ.മുരളീധരനെ തടഞ്ഞു വെച്ചുവെന്ന പരാതിയിൽ ചൊക്ലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ ചൊക്ലി ഗ്രാമന്യായാലയം കോടതി വെറുതേവിട്ടു.

സി.പി.എം. നോർത്ത് മേനപ്രം ബ്രാഞ്ച് സെക്രട്ടറി ടി.ദിനരാജ്, പാർട്ടി അംഗങ്ങളായ ടി.കെ.വിനോദൻ, എം.പി.നാസർ, എം.പി.ബാലൻ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതേ വിട്ടത്. പ്രതിഭാഗത്തിനുവേ ണ്ടി അഡ്വ. കെ.വിശ്വൻ, അഡ്വ. പ്രണവ്യ പ്രകാശൻ, അഡ്വ. പമൽ ഹാശ്മി എന്നിവർ ഹാജരായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354907/case-of-blocking-candidate-k-muraleedharan-in-pokli-accused-released)