---
title: "സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം"
english_title: "Deposit of inorganic waste in school; Kadavathur West UP school fined Rs. 25000, and the school's cleanliness status was also revoked."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354707/deposit-of-inorganic-waste-in-school-kadavathur-west-up-school-fined-rs-25000-and-the-schools-cleanliness-status-was-also-revoked"
published_at: "2026-04-22T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e847c6b6aa4_Untitled-1_copy.jpg"
keywords: []
---

# സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം

> **Lead Summary:** കടവത്തൂർ: തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കടവത്തൂർ വെസ്റ്റ് യു. പി സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം കണ്ടെത്തി. സ്കൂളിന്പിറകുവശത്തെ കളിസ്ഥലത്തിൻ്റെ മതിലിന് സമീപത്തായി ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെയാണ് നിക്ഷേപിച്ചത്.

## Article Content

കടവത്തൂർ: തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കടവത്തൂർ വെസ്റ്റ് യു. പി സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം കണ്ടെത്തി. സ്കൂളിന്പിറകുവശത്തെ കളിസ്ഥലത്തിൻ്റെ മതിലിന് സമീപത്തായി ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെയാണ് നിക്ഷേപിച്ചത്.

പുസ്തകങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, പേപ്പർ കപ്പുകൾ,കുടിവെള്ള കുപ്പികൾ,ശീതള പാനീയ കുപ്പികൾ, കടലാസുകൾ തുടങ്ങിയവ വ്യാപകമായി മതിലിന് സമീപം കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. ഹരിത കർമസേന സ്കൂളിൽ നിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കി ലും അവ പൂർണമായി സ്കൂൾ അധികൃതർ കൈമാറിയിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

കേരള പഞ്ചായത്ത് രാജ് ആക്ട് 219 എ.സി., 219 എൻ, 219 വി എന്നീ വകുപ്പുകൾ പ്രകാരം25,000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാനും സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യുവാനും തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന് ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. നിക്ഷേപിച്ച മാലിന്യം സ്വന്തം

ചെലവിൽ വീണ്ടെടുത്ത് ശാസ്ത്രീ യമായി സംസ്കരിക്കാനും നിർദ്ദേശം നൽകി.

എൻഫോഴ്സ്മെന്റ് ഓഫിസർ കെ. ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഹെൽത്ത് ഇൻസ്പെ ക്ടർ എൻ. രാഖി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354707/deposit-of-inorganic-waste-in-school-kadavathur-west-up-school-fined-rs-25000-and-the-schools-cleanliness-status-was-also-revoked)