---
title: "തിരൂരിൽ ഉമ്മയെയും, ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Mother and one and a half year old child found dead in a well in Tirur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354607/mother-and-one-and-a-half-year-old-child-found-dead-in-a-well-in-tirur"
published_at: "2026-04-21T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e73e58ad1fd_69e70dfa1eb36_Untitled-2-web.jpg"
keywords: []
---

# തിരൂരിൽ ഉമ്മയെയും, ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരൂരിൽ മാതാവിനെയും ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശിയായ ഇർഫാന , മകൻ അമൻ മാലിക് (ഒന്നര വയസ്സ്) എന്നിവരാണ് അതിദാരുണമായി മരിച്ചത്.ഇർഫാന കുഞ്ഞിനൊപ്പം കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

തിരൂരിൽ മാതാവിനെയും ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശിയായ ഇർഫാന , മകൻ അമൻ മാലിക് (ഒന്നര വയസ്സ്) എന്നിവരാണ് അതിദാരുണമായി മരിച്ചത്.ഇർഫാന കുഞ്ഞിനൊപ്പം കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവസ്ഥലത്ത് നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാല് മാസം മുൻപ് ഇർഫാനയുടെ ഉമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നതായി ബന്ധുക്കളും പോലീസും വ്യക്തമാക്കുന്നു.മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354607/mother-and-one-and-a-half-year-old-child-found-dead-in-a-well-in-tirur)