---
title: "ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു ; കതിരൂർ, പെരിങ്ങാടി സ്വദേശികളെ നാട്ടുകാർ രക്ഷപ്പെടുത്തി"
english_title: "A car lost control and fell into the river in Olavilam Pathikkal; Locals rescued Kathiroor and Peringadi natives"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354473/a-car-lost-control-and-fell-into-the-river-in-olavilam-pathikkal-locals-rescued-kathiroor-and-peringadi-natives"
published_at: "2026-04-20T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6432f2adb8_Untitled-2_copy.jpg"
keywords: []
---

# ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു ; കതിരൂർ, പെരിങ്ങാടി സ്വദേശികളെ നാട്ടുകാർ രക്ഷപ്പെടുത്തി

> **Lead Summary:** പാനൂർ : ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു .പാത്തിക്കൽ ബോട്ട്ജെട്ടി ഭാഗത്തു നിന്നും മോന്താലിലേക്ക് പോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്. .

## Article Content

പാനൂർ : ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു .പാത്തിക്കൽ ബോട്ട്ജെട്ടി ഭാഗത്തു നിന്നും മോന്താലിലേക്ക് പോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്. .

ഉച്ചക്ക് 3.20നാണ് KL 58 U 3552 കാറാണ് പുഴയിലേക്ക് മറിഞ്ഞത്. കാർ ഡ്രൈവറായ കതിരൂർ വേറ്റുമ്മൽ സ്വദേശി മുഹമ്മദ് റാഫി, പെരിങ്ങാടി കല്ലില്ലാണ്ടി സ്വദേശി അൻവർ എന്നിവരെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി.

കാർ ഡ്രൈവ് ചെയ്യുമ്പോൾ ശക്തമായ കണ്ണിലേക്ക് വെയിലേറ്റതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354473/a-car-lost-control-and-fell-into-the-river-in-olavilam-pathikkal-locals-rescued-kathiroor-and-peringadi-natives)