---
title: "'മനസ് നിറയെ വായിക്കാം, ആകാശത്ത് പറക്കാം' ; കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാലയിലും  വായനചലഞ്ച് ഉദ്ഘാടനം നടന്നു"
english_title: "'Read to your heart's content, fly in the sky'; Reading Challenge inaugurated at Kannamvelli Friends Library"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354367/read-to-your-hearts-content-fly-in-the-sky-reading-challenge-inaugurated-at-kannamvelli-friends-library"
published_at: "2026-04-20T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5cf5409895_Untitled-1_copy.jpg"
keywords: []
---

# 'മനസ് നിറയെ വായിക്കാം, ആകാശത്ത് പറക്കാം' ; കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാലയിലും  വായനചലഞ്ച് ഉദ്ഘാടനം നടന്നു

> **Lead Summary:** പാനൂർ : 'മനസ്സ് നിറയെ വായിക്കാം ആകാശത്ത് പറക്കാം ' എന്ന സന്ദേശത്തോടെ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഏപ്രിൽ 19 മുതൽ മെയ് 31വരെയായി സംഘടിപ്പിക്കുന്ന വായന ചലഞ്ചിൻ്റെ ഭാഗമായി കണ്ണംവെള്ളി ഫ്രൻഡ്‌സ് വായനശാല & ഗ്രന്ഥാലയവും വിവിധ പരിപാടികൾ സംഘടിപ്പിക്കും.

## Article Content

പാനൂർ : 'മനസ്സ് നിറയെ വായിക്കാം ആകാശത്ത് പറക്കാം ' എന്ന സന്ദേശത്തോടെ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഏപ്രിൽ 19 മുതൽ മെയ് 31വരെയായി സംഘടിപ്പിക്കുന്ന വായന ചലഞ്ചിൻ്റെ ഭാഗമായി കണ്ണംവെള്ളി ഫ്രൻഡ്‌സ് വായനശാല & ഗ്രന്ഥാലയവും വിവിധ പരിപാടികൾ സംഘടിപ്പിക്കും.

വായന ചലഞ്ചിൻ്റെ ഉദ്ഘാടനം ഇ.കെ നായനാർ ഹാളിൽ സാഹിത്യകാരൻ ജയപ്രകാശ് പാനൂർ നിർവ്വഹിച്ചു പാനൂർ നഗരസഭ കൗൺസിലർ കെ.കെ വിജയൻ അധ്യക്ഷത വഹിച്ചു . രജീനകനവത്ത് പദ്ധതി വിശദീകരിച്ചു വായനശാല സെക്രട്ടറി ജി മുകുന്ദൻ, ഷീബ കണ്ണമ്പ്രത്ത് , കെ.കെ പുരുഷോത്തമൻ , എൻ.കെ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. നാലു വയസ്സ് മുതൽ 12 വരേയും 13 മുതൽ 18 വരേയുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. വിവിധ ഘട്ടങ്ങളിലെ പോയിൻ്റ് നില കണക്കാക്കി ഒന്നു മുതൽ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾനൽകും. ഗോൾഡൻ ചലഞ്ച് നേടുന്നവർക്ക് വിമാന യാത്രയാണ് തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ വായിച്ച് , ആസ്വാദന കുറിപ്പ്, അവതരണം, പ്രശ്നോത്തരി , വീഡിയോ

തുടങ്ങിയവയാണ് ഒരുക്കേണ്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354367/read-to-your-hearts-content-fly-in-the-sky-reading-challenge-inaugurated-at-kannamvelli-friends-library)