---
title: "വടകര തിരുവള്ളൂരിൽ   സംഘർഷം തുടരുന്നു ; സി പി എം പ്രവർത്തകൻ അക്രമത്തിനിരയായതിന്   പിന്നാലെ മുസ്ലിം ലീഗ് പ്രവർത്തകർക്ക്  വെട്ടേറ്റു "
english_title: "Clashes continue in Vadakara's Thiruvallur; Muslim League activists attacked after CPM worker attacked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354306/clashes-continue-in-vadakaras-thiruvallur-muslim-league-activists-attacked-after-cpm-worker-attacked"
published_at: "2026-04-20T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5a34e3b244_Untitled-1_copy.jpg"
keywords: []
---

# വടകര തിരുവള്ളൂരിൽ   സംഘർഷം തുടരുന്നു ; സി പി എം പ്രവർത്തകൻ അക്രമത്തിനിരയായതിന്   പിന്നാലെ മുസ്ലിം ലീഗ് പ്രവർത്തകർക്ക്  വെട്ടേറ്റു 

> **Lead Summary:** വടകരയ്ക്കടുത്ത് തിരുവള്ളൂർ ചാനിയം കടവിൽ മുസ്ലിം ലീഗ് - സിപിഎം സംഘർഷം തുടരുന്നു. സിപിഎം പ്രവർത്തകനെ അക്രമിച്ചതിന് പിന്നാലെ മുസ്ലിം ലീഗ് പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചാത്തൻമണ്ണിൽ ഇക്ബാൽ, താഴെ കുറ്റിക്കാട്ടിൽ യൂസഫ് എന്നിവർക്കാണ് വെട്ടേറ്റത്.പരിക്കേറ്റ യൂസുഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും, ഇക്ബാലിനെ വടകര സി.എം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

വടകരയ്ക്കടുത്ത് തിരുവള്ളൂർ ചാനിയം കടവിൽ മുസ്ലിം ലീഗ് - സിപിഎം സംഘർഷം തുടരുന്നു. സിപിഎം പ്രവർത്തകനെ അക്രമിച്ചതിന് പിന്നാലെ മുസ്ലിം ലീഗ് പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചാത്തൻമണ്ണിൽ ഇക്ബാൽ, താഴെ കുറ്റിക്കാട്ടിൽ യൂസഫ് എന്നിവർക്കാണ് വെട്ടേറ്റത്.പരിക്കേറ്റ യൂസുഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും, ഇക്ബാലിനെ വടകര സി.എം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നിൽ സിപിഎം അനുഭാവികളായ ഒരു സംഘമെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്. ഇക്ബാലിന്റെ കട ആക്രമിക്കുകയും, യൂസഫിന്റെ പണം, മൊബൈൽ ഫോൺ, സ്വർണം എന്നിവ അപഹരിച്ചെന്നും പരാതിയുണ്ട്. തിരഞ്ഞെടുപ്പിന് മുൻപും സമാനമായ ആക്രമണങ്ങൾ നടന്നതായി മുസ്ലിം ലീഗ് പ്രവർത്തകർ ആരോപിക്കുന്നു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സ്ഥലത്ത് വൻ പോലീസ് സന്നാഹം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ അക്രമസംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354306/clashes-continue-in-vadakaras-thiruvallur-muslim-league-activists-attacked-after-cpm-worker-attacked)