---
title: "തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം;  21 മരണം, നിരവധി പേർക്ക് പരിക്കെന്നും റിപ്പോർട്ട്"
english_title: "Explosion at a firecracker factory in Tamil Nadu; 21 dead, many injured, reports"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354266/explosion-at-a-firecracker-factory-in-tamil-nadu-21-dead-many-injured-reports"
published_at: "2026-04-19T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4f27c3869b_606e51af-d919-4cb3-9577-fd1eab99aaaf.jfif"
keywords: []
---

# തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം;  21 മരണം, നിരവധി പേർക്ക് പരിക്കെന്നും റിപ്പോർട്ട്

> **Lead Summary:** തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിരുദുനഗര്‍ കട്ടുന്നാര്‍പട്ടിയിലാണ് അപകടം.നാല് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

## Article Content

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിരുദുനഗര്‍ കട്ടുന്നാര്‍പട്ടിയിലാണ് അപകടം.നാല് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ആറ് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് 30ലധികം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് നിലവിലെ ആശങ്ക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354266/explosion-at-a-firecracker-factory-in-tamil-nadu-21-dead-many-injured-reports)