---
title: "നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ ; കേസെടുത്ത് പോലീസ്"
english_title: "Housewife found dead in well in Nadapuram Kallachi; Police register case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354086/housewife-found-dead-in-well-in-nadapuram-kallachi-police-register-case"
published_at: "2026-04-18T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3693447d67_69e3656a788cc_dead.jpg"
keywords: []
---

# നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ ; കേസെടുത്ത് പോലീസ്

> **Lead Summary:** കല്ലാച്ചിയിൽ വീടിനോട് ചേർന്ന കിണറ്റിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി കോവിലകം വീട്ടിൽ താഴെ ഗൗരിശങ്കർ വീട്ടിൽ ഗീത യാണ് മരിച്ചത്.

## Article Content

കല്ലാച്ചിയിൽ വീടിനോട് ചേർന്ന കിണറ്റിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി കോവിലകം വീട്ടിൽ താഴെ ഗൗരിശങ്കർ വീട്ടിൽ ഗീത യാണ് മരിച്ചത്.

ഇന്ന് രാവിലെ ഗീതയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏഴ് മണിയോടെയാണ് ഗീതയെ വീടിന്റെ പുറകുവശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കിണറ്റിൽ നിന്ന് പുറത്തെടുത്ത് നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബന്ധുവായ സജീവ് കുമാറിൻ്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭർത്താവ്: ശശിധരൻ. മക്കൾ: ജൂലി, ദീപക്( ഖത്തർ). മരുമക്കൾ: പ്രവീൺ. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354086/housewife-found-dead-in-well-in-nadapuram-kallachi-police-register-case)