---
title: "വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി ;  മരിച്ചവര്‍ മലപ്പുറം പാങ്ങ് ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും ബന്ധുക്കളും"
english_title: "The death toll in the road accident in Valparai has reached 9; the deceased are teachers and relatives of Pang GLP School in Malappuram."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353922/the-death-toll-in-the-road-accident-in-valparai-has-reached-9-the-deceased-are-teachers-and-relatives-of-pang-glp-school-in-malappuram"
published_at: "2026-04-17T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e25c2e60df4_69e2421de4fe9_valpara_accident.jpg"
keywords: []
---

# വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി ;  മരിച്ചവര്‍ മലപ്പുറം പാങ്ങ് ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും ബന്ധുക്കളും

> **Lead Summary:** പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ ഉണ്ടായ വാഹനാപകടത്തില്‍ മരണം ഒൻപതായി. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.

## Article Content

പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ ഉണ്ടായ വാഹനാപകടത്തില്‍ മരണം ഒൻപതായി. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 16 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരുടെ മരണം സ്ഥിരീകരിച്ചു. 5 പേരെ അബോധാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ 3 കുട്ടികൾ ഉണ്ട്. അധ്യാപകരും കുടുംബവും ചേർന്നുള്ള യാത്ര സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. യാത്ര പുറപ്പെട്ടത് മലപ്പുറം കോളത്തൂർ പോലീസ് ലിമിറ്റിൽ നിന്നുമാണ്. ഒരു ദിവസത്തെ വിനോദയാത്രക്ക് പുറപ്പെട്ടത് ഇന്ന് പുലർച്ചെ 3 മണിക്ക്. ഇന്ന് രാത്രി തിരിച്ചു എത്തേണ്ടതായിരുന്നു.

നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

വിനോദസഞ്ചാരികൾ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353922/the-death-toll-in-the-road-accident-in-valparai-has-reached-9-the-deceased-are-teachers-and-relatives-of-pang-glp-school-in-malappuram)