---
title: "തെക്കേ ചെണ്ടയാട് നിളാ മംഗളപുരം ശ്രീകൃഷ്ണ, ദേവീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് ഭക്തി നിർഭര തുടക്കം"
english_title: "The devotional start to the Prana Pratishtha ceremonies at the Nila Mangalapuram Sri Krishna and Devi Bhadrakali Temple in Thekke Chendayad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353775/the-devotional-start-to-the-prana-pratishtha-ceremonies-at-the-nila-mangalapuram-sri-krishna-and-devi-bhadrakali-temple-in-thekke-chendayad"
published_at: "2026-04-17T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1bd31719ea_Untitled-3_copy.jpg"
keywords: []
---

# തെക്കേ ചെണ്ടയാട് നിളാ മംഗളപുരം ശ്രീകൃഷ്ണ, ദേവീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് ഭക്തി നിർഭര തുടക്കം

> **Lead Summary:** പാനൂർ : തെക്കേ ചെണ്ടയാട് നിളാ മംഗളപുരം ശ്രീകൃഷ്ണ, ദേവീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് ഭക്തി നിർഭര തുടക്കം

## Article Content

പാനൂർ : തെക്കേ ചെണ്ടയാട് നിളാ മംഗളപുരം ശ്രീകൃഷ്ണ, ദേവീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് ഭക്തി നിർഭര തുടക്കം

ഈ മാസം 26 വരെയുള്ള 11 ദിവസങ്ങളിലായാണ് ചടങ്ങുകൾ നടക്കുന്നത്.പ്രാണ പ്രതിഷ്ഠ ചെയ്യാനുള്ള വിഗ്രഹങ്ങൾ

കുനുമൽ ശ്രീ മുരുകൻ കോവിലിൽ നിന്നുംവിഗ്രഹരഥഘോഷയാത്രയായി

നീളമംഗളപുരം ക്ഷേത്രത്തിൽഎത്തിച്ചു. ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന വിഗ്രഹ രഥ ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കാളികളായിതാലപ്പൊലി, കലവറ നിറക്കൽ, ഗാപിക നൃത്തം ,കരകാട്ടം, കാവടിയാട്ടം, വാദ്യ മേളങ്ങൾ തുടങ്ങിയവയുടെ അകമ്പടിയിലാണ് രഥ ഘോഷയാത്ര നടന്നത്.

2022 നവമ്പറിൽ ആരംഭിച്ച പുനരുദ്ധാരണ പ്രവൃത്തികൾ മൂന്ന് വർഷവും മൂന്ന് മാസവും കൊണ്ടാണ് പൂർത്തിയാക്കിയത്

ഒരു ക്ഷേത്രമുറ്റത്ത് രണ്ട് ശ്രീകോവിലുകളിലായി ഭഗവാൻ ശ്രീകൃഷണനും ദേവീ ഭദ്രകാളിയുമാണ് പ്രതിഷ്ഠ - ബാലാലയത്തിൽ കൂടി കൊള്ളുന്ന ദേവ ചൈതന്യത്തെ പുതിയ ശ്രീകോവിലിലേക്ക് പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി 11 ദിവസങ്ങളിലും വിശേഷാൽ പൂജകളും ആദ്ധ്യാത്മിക സദസ് ഉൾപെടെയുള്ള  പരിപാടികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും അന്നദാനവും നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353775/the-devotional-start-to-the-prana-pratishtha-ceremonies-at-the-nila-mangalapuram-sri-krishna-and-devi-bhadrakali-temple-in-thekke-chendayad)