---
title: "പെൺസുഹൃത്ത് നൽകിയ ബൈക്ക് തിരികെ കൊടുക്കാത്തതിന് യുവാവിന് കുത്തേറ്റു ; ചൊക്ലി സ്വദേശിയടക്കം 4 പേർ അറസ്റ്റിൽ"
english_title: "Youth stabbed for not returning bike given by girlfriend; 4 people including Chokli native arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353681/youth-stabbed-for-not-returning-bike-given-by-girlfriend-4-people-including-chokli-native-arrested"
published_at: "2026-04-16T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0c6970df60_Untitled-7_copy.jpg"
keywords: []
---

# പെൺസുഹൃത്ത് നൽകിയ ബൈക്ക് തിരികെ കൊടുക്കാത്തതിന് യുവാവിന് കുത്തേറ്റു ; ചൊക്ലി സ്വദേശിയടക്കം 4 പേർ അറസ്റ്റിൽ

> **Lead Summary:** പെൺസുഹൃത്ത് നൽകിയ ബൈക്ക് തിരികെ കൊടുക്കാഞ്ഞതിനെ ച്ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. ഭൂമിയാംകുളം സ്വദേശി കണിയാം കുന്നേൽ ജിൻസ് ഷാജി -നാണ് കുത്തേറ്റത്. സംഭവത്തിനുശേഷം കാറിൽ കടന്ന വനിതാ സുഹൃത്തടക്കം നാല് പേരെ ചെറുതോണി പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപി നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്തുനിന്ന് അറസ്റ്റുചെയ്തു. പിടി യിലായവർ ജിൻസിനോടൊപ്പം എറണാകുളത്ത് ഒരുമിച്ച് താമസിക്കുന്നവരാണ്.

## Article Content

പെൺസുഹൃത്ത് നൽകിയ ബൈക്ക് തിരികെ കൊടുക്കാഞ്ഞതിനെ ച്ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. ഭൂമിയാംകുളം സ്വദേശി കണിയാം കുന്നേൽ ജിൻസ് ഷാജി -നാണ് കുത്തേറ്റത്. സംഭവത്തിനുശേഷം കാറിൽ കടന്ന വനിതാ സുഹൃത്തടക്കം നാല് പേരെ ചെറുതോണി പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപി നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്തുനിന്ന് അറസ്റ്റുചെയ്തു. പിടി യിലായവർ ജിൻസിനോടൊപ്പം എറണാകുളത്ത് ഒരുമിച്ച് താമസിക്കുന്നവരാണ്.

ആലപ്പുഴ കോമളപുരം അവലൂക്കുന്ന് സ്വദേശി കന്നുകുഴി യിൽ അതുൽകുമാർ സാബു (24), മാവേലിക്കര തഴക്കര ഇറവങ്കര സ്വദേശി തെക്കേടത്ത് കിഴക്കേതിൽ അഭിജിത്ത് ജോഷി (25), കണ്ണൂർ ജില്ലയിലെ ചൊക്ലി സ്വദേശി പള്ളിക്കുടി യദുകൃഷ്ണൻ വിജയൻ (24), ജിൻസിൻ്റെ സുഹൃത്ത് പാലക്കാട് കുഴൽമന്ദംപെരിങ്ങോട്ടുകുറിശ്ശി സ്വദേ ശിനി കൂവക്കാട്ട് അനു മോഹനൻ (22) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ചെറുതോണി പാലത്തിനു സമീപമാണ് സംഭവം. പരിക്കേറ്റ ജിൻസിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

സംഭവം ഇങ്ങനെ: ജിൻസിൻ്റെ പെൺസുഹൃത്ത് പാലക്കാ ട് കുഴൽമന്ദം പെരിങ്ങോട്ടുകുറിശ്ശി സ്വദേശിനി അനു എന്ന യുവതി ജിൻസിന് ബൈക്ക് വാങ്ങി നല്ലിയിരുന്നു. എന്നാൽ അനുവിനെ കൂടാതെ മറ്റൊരു യുവതിയുമായി ജിൻസിന് അടുപ്പം ഉണ്ടായതോടെ ഇവർ തമ്മിൽ തെറ്റി. തുടർന്ന് ബൈക്ക് തിരികെ ആവശ്യ പ്പെട്ടു. എന്നാൽ ബൈക്ക് നൽകാൻ ജിൻസ് തയ്യാറായില്ല. ബൈക്ക് വാങ്ങാൻ നൽകിയ 60,000 രൂപയോ ബൈക്കോ തിരികെ നല്ലണമെന്നാവശ്യ പ്പെടാനാണ് അനുവും സുഹൃത്തുക്കളായ മറ്റ് മൂന്ന് യുവാക്കളും കൂടി ടാക്സിക്കാറിൽ ചൊവ്വാഴ്ച രാവിലെ ചെറുതോണിയിലെത്തിയത്. പ്രശ്നം പറഞ്ഞു തീർക്കാൻ ജിൻസിനെ ചെറു തോണിയിലേക്ക് വിളിച്ചുവരു ത്തി. സംസാരിക്കുന്നതിനിട യിൽ വാക്കുതർക്കം ഉണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്തു.

ഇടതുതോളിൽ കുത്തേറ്റ ജിൻസ് ഓടിയപ്പോൾ ജിൻസ് എത്തിയ ബൈക്കിലും കാറിലുമായി പ്രതികൾ കടന്നു. തുടർന്ന് ഇടുക്കി പോലീസ് എറണാകുളത്തെ ഇവരുടെ താമസസ്ഥലത്തെത്തി അവിടെനിന്ന് ചെറുതോണിയിലെത്തിച്ച് ജിൻസിനെ വിളിച്ചുവരുത്തി തിരിച്ചറിഞ്ഞശേഷം അറസ്റ്റുചെയ്തു.

അതുൽ കുമാറാണ് ജിൻസിനെ കുത്തിയത്. അറസ്റ്റിലായവരും ജിൻസും ഒരുമിച്ച് താമസിക്കുന്നവരും സ്പായിലും മറ്റും ജോലിചെയ്യുന്നവരുമാണ്. ഇവരിൽ പലരും വിവിധ പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതികളുമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353681/youth-stabbed-for-not-returning-bike-given-by-girlfriend-4-people-including-chokli-native-arrested)