---
title: "ഊട്ടി ഗൂഡല്ലൂരിൽ  കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയ  വീട്ടമ്മയെ കടുവ കടിച്ചുകൊന്നു"
english_title: "A housewife was killed by a tiger after she left her house following a family dispute in Gudalur, Ooty."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353607/a-housewife-was-killed-by-a-tiger-after-she-left-her-house-following-a-family-dispute-in-gudalur-ooty"
published_at: "2026-04-16T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e08c7d1be01_69e0823abdc2c_dead.jpg"
keywords: []
---

# ഊട്ടി ഗൂഡല്ലൂരിൽ  കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയ  വീട്ടമ്മയെ കടുവ കടിച്ചുകൊന്നു

> **Lead Summary:** തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ 56-കാരി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഊട്ടി-ഗൂഡല്ലൂർ റോഡിലെ ഹനുമാപുരം സ്വദേശി പാർവതിയാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

## Article Content

തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ 56-കാരി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഊട്ടി-ഗൂഡല്ലൂർ റോഡിലെ ഹനുമാപുരം സ്വദേശി പാർവതിയാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

പാർവതിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. മകനും മരുമകളോടൊപ്പമാണ് താമസിക്കുന്നത്. ഏപ്രിൽ 11-ന് രാത്രി വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങി.

രണ്ട് ദിവസമായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കൾ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. തിരച്ചിലിൽ ഏകദേശം കിലോമീറ്റർ അകലെയുള്ള വനത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. നടുവട്ടം പൊലീസ് അന്വേഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353607/a-housewife-was-killed-by-a-tiger-after-she-left-her-house-following-a-family-dispute-in-gudalur-ooty)