---
title: "വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി ;  പോലീസ് കേസ്"
english_title: "Air gun pointed at children who came to celebrate Vishu Kani; Police file case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353573/air-gun-pointed-at-children-who-came-to-celebrate-vishu-kani-police-file-case"
published_at: "2026-04-16T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0779ba5050_police.1697912334.jpg"
keywords: []
---

# വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി ;  പോലീസ് കേസ്

> **Lead Summary:** എറണാകുളം പനങ്ങാട് വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടിയ ആള്‍ക്കെതിരെ കേസ്. പനങ്ങാട് സ്വദേശി ജെല്‍സണെനെതിരെയാണ് കേസെടുത്തത്. എയര്‍ഗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

എറണാകുളം പനങ്ങാട് വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടിയ ആള്‍ക്കെതിരെ കേസ്. പനങ്ങാട് സ്വദേശി ജെല്‍സണെനെതിരെയാണ് കേസെടുത്തത്. എയര്‍ഗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെ ഒരുമണിയോടെ അയല്‍വക്കത്തെ കുട്ടികള്‍ കണി കാണിക്കാന്‍ ചെന്നപ്പോഴാണ് ഇയാള്‍ എയര്‍ഗണ്‍ ചൂണ്ടി പേടിപ്പിച്ചത്. പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങുന്ന കുഞ്ഞുങ്ങളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികളെ ഭയപ്പെടുത്താന്‍ എയര്‍ഗണ്ണെടുത്തത്.എന്നാല്‍ ഇയാള്‍ കുട്ടികള്‍ക്കുനേരെ ചൂണ്ടിയ എയര്‍ഗണ്ണില്‍ പെല്ലറ്റ് ഉണ്ടായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353573/air-gun-pointed-at-children-who-came-to-celebrate-vishu-kani-police-file-case)