---
title: "കണ്ണൂരിൽ  നിയന്ത്രണംവിട്ട സ്കൂട്ടർ  റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ചു ;  യുവാവ് മരിച്ചു"
english_title: "A youth died after a scooter he was riding out of control hit a roadside safety pole in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353544/a-youth-died-after-a-scooter-he-was-riding-out-of-control-hit-a-roadside-safety-pole-in-kannur"
published_at: "2026-04-16T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e060d3be5dd_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ  നിയന്ത്രണംവിട്ട സ്കൂട്ടർ  റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ചു ;  യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ : സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ് മരിച്ചു. ചെറുതാഴം വയലപ്ര വായനശാലക്ക് സമീപത്തെ എം. സനിൽകുമാർ ആണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച പകൽ 2.40-നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.

## Article Content

കണ്ണൂർ : സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ് മരിച്ചു. ചെറുതാഴം വയലപ്ര വായനശാലക്ക് സമീപത്തെ എം. സനിൽകുമാർ ആണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച പകൽ 2.40-നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.

ചെമ്പല്ലിക്കുണ്ട് ഭാഗത്തുനിന്നുവരികയായിരുന്ന സനിൽകുമാർ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ മൈൽ കുറ്റിയിലിടിച്ച് ചെറിയ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനിൽകുമാറിനെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353544/a-youth-died-after-a-scooter-he-was-riding-out-of-control-hit-a-roadside-safety-pole-in-kannur)