---
title: "ചൊക്ലിയിൽ ഓട്ടോറിക്ഷ പരിശാധിക്കുന്നതിനിടെ പൊലീസിനെ തടഞ്ഞു ; 3 പേർക്കെതിരെ കേസ്"
english_title: "Police stopped while inspecting an autorickshaw in Chokli; Case filed against 3 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353407/police-stopped-while-inspecting-an-autorickshaw-in-chokli-case-filed-against-3-people"
published_at: "2026-04-14T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de7ad1edadf_tgtgtgt.jpg"
keywords: []
---

# ചൊക്ലിയിൽ ഓട്ടോറിക്ഷ പരിശാധിക്കുന്നതിനിടെ പൊലീസിനെ തടഞ്ഞു ; 3 പേർക്കെതിരെ കേസ്

> **Lead Summary:** ചൊക്ലി: പൊതു റോഡിൽ സംശയാസ്‌പദ സാഹചര്യത്തിൽ നിർത്തിയിട്ട ഓട്ടോ റിക്ഷ പരിശോധിക്കുന്നതിനി ടെ പോലിസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതായി പരാതി. സംഭവം സംബന്ധിച്ച് എസ്.ഐ യുടെ പരാതിയിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു.

## Article Content

ചൊക്ലി: പൊതു റോഡിൽ സംശയാസ്‌പദ സാഹചര്യത്തിൽ നിർത്തിയിട്ട ഓട്ടോ റിക്ഷ പരിശോധിക്കുന്നതിനി ടെ പോലിസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതായി പരാതി. സംഭവം സംബന്ധിച്ച് എസ്.ഐ യുടെ പരാതിയിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ട് 6.30 ഓടെ പെരിങ്ങത്തൂർ, മോന്താൽ, പടന്നക്കര തീരദേശ റോഡിൽ പെട്രോളിംഗ് നടത്തി വരവെ കെ.എൽ. 58. എ.എം. 3973ഓട്ടോറി ക്ഷ സംശയാസ്‌പദമായ സാഹചര്യത്തിൽ നിർത്തിയിട്ടതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് എസ്.ഐ. ആർ. രാ ഗേഷും സഹപ്രവർത്തകരും പരിശോധിക്കാൻ ഓട്ടോയുടെ സമീപമെത്തിയത്. ഈ സമയം വണ്ടിയുടെ പരിസരത്തുണ്ടായ മൂന്ന് പേർ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാ ണ് പരാതി. കെ.പി. ആക്ട് 117 (C) പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353407/police-stopped-while-inspecting-an-autorickshaw-in-chokli-case-filed-against-3-people)