---
title: "ഒരിത്തിരി കൊന്നപ്പൂവും, കണിവെള്ളരിയും പടക്കങ്ങളും, അപ്പവും കൈനീട്ടവുമായി വിഷു പടിക്കലെത്തി ; ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ"
english_title: "Vishu has arrived on the threshold with a lot of flowers, kanivelari, crackers, bread and handshakes; our heartfelt Vishu wishes to everyone"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353392/vishu-has-arrived-on-the-threshold-with-a-lot-of-flowers-kanivelari-crackers-bread-and-handshakes-our-heartfelt-vishu-wishes-to-everyone"
published_at: "2026-04-14T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de4a48c8c0a_Untitled-4_copy.jpg"
keywords: []
---

# ഒരിത്തിരി കൊന്നപ്പൂവും, കണിവെള്ളരിയും പടക്കങ്ങളും, അപ്പവും കൈനീട്ടവുമായി വിഷു പടിക്കലെത്തി ; ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

> **Lead Summary:** പാനൂർ : . 'തുമ്പ പൂത്താൽ ഓണവും കൊന്ന പൂത്താൽ കണിയു'മാണ് മലയാളിക്ക്.ഓണത്തിന് ഉത്രാടപ്പാച്ചിൽപോലെ വിഷുവിനുള്ള ഒരുക്കങ്ങൾക്കായുള്ള പാച്ചിലിലായിരുന്നു മലയാളികൾ.വിഷുവിപണിയുടെ തിരക്കാണ് എല്ലായിടത്തും. കണിവയ്ക്കാനുള്ള സാധനങ്ങളാണ് കൂടുതലും വിറ്റഴിഞ്ഞത്. കണിവെള്ളരിയും കണിക്കൊന്നയും വിൽക്കുന്ന സംഘം തലശേരിയിലും, കൂത്ത്പറമ്പിലും, പാനൂരിലുമെല്ലാം സജീവമായിരുന്നു. 50 രൂപ മുതലാണ് വെള്ളരിയുടെ വില. കണിക്കൊന്നക്കുലയ്ക്കും 50 രൂപ തന്നെ. 150 രൂപ വിലയു ള്ള പ്ലാസ്റ്റിക് കൊന്നയും വിപണിയിൽ സുലഭമായിരുന്നു. എന്നാൽ അതിന് ആവശ്യക്കാർ കുറവായിരുന്നു.

## Article Content

പാനൂർ : . 'തുമ്പ പൂത്താൽ ഓണവും കൊന്ന പൂത്താൽ കണിയു'മാണ് മലയാളിക്ക്.ഓണത്തിന് ഉത്രാടപ്പാച്ചിൽപോലെ വിഷുവിനുള്ള ഒരുക്കങ്ങൾക്കായുള്ള പാച്ചിലിലായിരുന്നു മലയാളികൾ.വിഷുവിപണിയുടെ തിരക്കാണ് എല്ലായിടത്തും. കണിവയ്ക്കാനുള്ള സാധനങ്ങളാണ് കൂടുതലും വിറ്റഴിഞ്ഞത്. കണിവെള്ളരിയും കണിക്കൊന്നയും വിൽക്കുന്ന സംഘം തലശേരിയിലും, കൂത്ത്പറമ്പിലും, പാനൂരിലുമെല്ലാം സജീവമായിരുന്നു. 50 രൂപ മുതലാണ് വെള്ളരിയുടെ വില. കണിക്കൊന്നക്കുലയ്ക്കും 50 രൂപ തന്നെ. 150 രൂപ വിലയു ള്ള പ്ലാസ്റ്റിക് കൊന്നയും വിപണിയിൽ സുലഭമായിരുന്നു. എന്നാൽ അതിന് ആവശ്യക്കാർ കുറവായിരുന്നു.

കണിവയ്ക്കാനുള്ള ചക്ക, മാങ്ങാക്കുല, പൊതിച്ച തേങ്ങ എന്നിവയും റോഡരികിലെ വിപ ണിയിൽ യഥേഷ്ട‌മുണ്ടായിരുന്നു.. 50 മുതൽ 100 രൂപ വരെയാണ് ചെറിയ ചക്കയുടെ വില. മാങ്ങ യ്ക്ക് 50 രൂപയും.

കൃഷ്ണവിഗ്രഹങ്ങളുമായി ഇതര സംസ്ഥാനത്തുനിന്ന് രണ്ടാഴ്ച‌ മുൻപുതന്നെ കച്ചവട ക്കാരെത്തിയിരുന്നു.. 150 രൂപ മു തൽ 500 രൂപ വരെ വിലയുള്ള വിഗ്രഹങ്ങൾ തെരുവോരത്ത് ലഭ്യമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353392/vishu-has-arrived-on-the-threshold-with-a-lot-of-flowers-kanivelari-crackers-bread-and-handshakes-our-heartfelt-vishu-wishes-to-everyone)