---
title: "ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ;  കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന"
english_title: "Firefighters rescue teenager who fell into an unknown well while playing football"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353210/firefighters-rescue-teenager-who-fell-into-an-unknown-well-while-playing-football"
published_at: "2026-04-13T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dce9bd03140_69dcd45eef4f1_Teenager_bravely_rescued_after_falling_into_an_unknown_well_in_Nilambur.jpg"
keywords: []
---

# ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ;  കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന

> **Lead Summary:** മലപ്പുറം നിലമ്പൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ 14കാരനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി അദിനാനാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണത്. നിർമ്മാണം നടന്നുകൊണ്ടിരുന്ന കിണറ്റിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.

## Article Content

മലപ്പുറം നിലമ്പൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ 14കാരനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി അദിനാനാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണത്. നിർമ്മാണം നടന്നുകൊണ്ടിരുന്ന കിണറ്റിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.

വീഴ്ചയിൽ കാലിന് പരിക്കേറ്റ അദിനാനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂർ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353210/firefighters-rescue-teenager-who-fell-into-an-unknown-well-while-playing-football)