---
title: "എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ  ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും"
english_title: "MECF College of Teacher Education will hold a teacher job fair on April 18th at Peringathur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352964/mecf-college-of-teacher-education-will-hold-a-teacher-job-fair-on-april-18th-at-peringathur"
published_at: "2026-04-12T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db1d419fc4a_Untitled-1_copy.jpg"
keywords: []
---

# എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ  ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും

> **Lead Summary:** പെരിങ്ങത്തൂർ എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ , പെരിങ്ങത്തൂരിൽ അധ്യാപക തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഏപ്രിൽ 18-ന് രാവിലെ 9.30-ന്* കോളേജ് ഓഡിറ്റോറിയത്തിലാണ് മേള നടക്കുന്നത്. എം.ഇ.സി.എഫ് അലുംനി അസോസിയേഷനും പ്ലേസ്മെന്റ് സെല്ലും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

പെരിങ്ങത്തൂർ എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ , പെരിങ്ങത്തൂരിൽ അധ്യാപക തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഏപ്രിൽ 18-ന് രാവിലെ 9.30-ന്* കോളേജ് ഓഡിറ്റോറിയത്തിലാണ് മേള നടക്കുന്നത്. എം.ഇ.സി.എഫ് അലുംനി അസോസിയേഷനും പ്ലേസ്മെന്റ് സെല്ലും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സോഷ്യൽ സയൻസ്, നാചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾക്കായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

പങ്കെടുക്കുന്നവർ ബയോഡാറ്റ/സി.വി., അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ നാല് പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൊഴിൽ മേളയുമായി സഹകരിക്കുന്നുണ്ട്

കൂടുതൽ വിവരങ്ങൾക്ക്: 9847609160, 9946870747.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352964/mecf-college-of-teacher-education-will-hold-a-teacher-job-fair-on-april-18th-at-peringathur)