---
title: "അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ അപകടം ; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു "
english_title: "Three members of a family drown in a river in Nadapuram, the accident occurred while saving their younger brother's daughter"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352905/three-members-of-a-family-drown-in-a-river-in-nadapuram-the-accident-occurred-while-saving-their-younger-brothers-daughter"
published_at: "2026-04-11T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da3d2205da8_Untitled-8_copy.jpg"
keywords: []
---

# അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ അപകടം ; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു 

> **Lead Summary:** പാനൂർ : നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .പുളിയാവ് അരീകുണ്ടിൽ അൻസാർ, ഭാര്യ സുഹാദ, അനുജൻ്റെ മകൾ കെൻസ മറിയം എന്നിവരാണ് മരിച്ചത്.

## Article Content

പാനൂർ : നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .പുളിയാവ് അരീകുണ്ടിൽ അൻസാർ, ഭാര്യ സുഹാദ, അനുജൻ്റെ മകൾ കെൻസ മറിയം എന്നിവരാണ് മരിച്ചത്.

തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കുളിക്കുന്നതിനിടെ കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം .

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത് .നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് .

ഇ കെ വിജയൻ എം എൽ എയും , സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ , യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്ത് , മുഹമ്മദ് ബംഗ്ലത്ത് , സൂപ്പി നരിക്കാട്ടേരി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ അഹമ്മദ് പുന്നക്കൽ , വളത്തിൽ കുഞ്ഞമ്മദ് മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352905/three-members-of-a-family-drown-in-a-river-in-nadapuram-the-accident-occurred-while-saving-their-younger-brothers-daughter)