---
title: "വിജയസാധ്യത മങ്ങുന്നതായി സി പി ഐ വിലയിരുത്തൽ ; പീരുമേട്, തൃശ്ശൂർ, നാദാപുരം മണ്ഡലങ്ങൾ പോകുമെന്നും  മന്ത്രിമാരും നേരിട്ടത് കടുത്ത മത്സരമെന്നും  വിലയിരുത്തൽ"
english_title: "CPI assesses that chances of victory are fading; Peerumedu, Thrissur, and Nadapuram constituencies will be lost and ministers also face tough competition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352854/cpi-assesses-that-chances-of-victory-are-fading-peerumedu-thrissur-and-nadapuram-constituencies-will-be-lost-and-ministers-also-face-tough-competition"
published_at: "2026-04-11T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da11dda6c26_Untitled-5_copy.jpg"
keywords: []
---

# വിജയസാധ്യത മങ്ങുന്നതായി സി പി ഐ വിലയിരുത്തൽ ; പീരുമേട്, തൃശ്ശൂർ, നാദാപുരം മണ്ഡലങ്ങൾ പോകുമെന്നും  മന്ത്രിമാരും നേരിട്ടത് കടുത്ത മത്സരമെന്നും  വിലയിരുത്തൽ

> **Lead Summary:** തിരഞ്ഞെടുപ്പിന് പിന്നാലെ മണ്ഡലം കമ്മിറ്റികൾ നൽകിയ പ്രാഥമിക കണക്കുകൾ സിപിഐയെ കടുത്ത ആശങ്കയിലാക്കുന്നു. സംസ്ഥാനത്തെ മൂന്ന് പ്രമുഖ മണ്ഡലങ്ങൾ കൈവിട്ടുപോകുമെന്നും മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും കടുത്ത മത്സരമാണ് നേരിട്ടതെന്നുമാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.

## Article Content

തിരഞ്ഞെടുപ്പിന് പിന്നാലെ മണ്ഡലം കമ്മിറ്റികൾ നൽകിയ പ്രാഥമിക കണക്കുകൾ സിപിഐയെ കടുത്ത ആശങ്കയിലാക്കുന്നു. സംസ്ഥാനത്തെ മൂന്ന് പ്രമുഖ മണ്ഡലങ്ങൾ കൈവിട്ടുപോകുമെന്നും മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും കടുത്ത മത്സരമാണ് നേരിട്ടതെന്നുമാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.

മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐ. ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന 10 സീറ്റുകളില്‍ ഒല്ലൂരും ചടയമംഗലവുമില്ല. വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയിലാണ് പട്ടാമ്പിയും അടൂരുമുള്ളത്.

സീറ്റുകളായ പീരുമേട്, തൃശ്ശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രാഥമിക കണക്ക്. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവും ചര്‍ച്ച ചെയ്യും.

അതേസമയം, എൽഡിഎഫും സിപിഐഎമ്മും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തുടർഭരണം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എസ്ഡിപിഐ വോട്ട് വേണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. 'ഞങ്ങള്‍ക്ക് വേണ്ടത് മനുഷ്യന്റെ വോട്ടാണ്. ജനങ്ങള്‍ എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പാക്കിയിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352854/cpi-assesses-that-chances-of-victory-are-fading-peerumedu-thrissur-and-nadapuram-constituencies-will-be-lost-and-ministers-also-face-tough-competition)