---
title: "പാനൂർ ടൗണിൽ മഴയും, കനത്ത ഗതാഗതസ്തംഭനവും"
english_title: "Rain and heavy traffic jam in Panur town"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352739/rain-and-heavy-traffic-jam-in-panur-town"
published_at: "2026-04-10T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d91d5160d86_Untitled-11_copy.jpg"
keywords: []
---

# പാനൂർ ടൗണിൽ മഴയും, കനത്ത ഗതാഗതസ്തംഭനവും

> **Lead Summary:** പാനൂർ: അപ്രതീക്ഷിതമായി പെയ്ത മഴയും, അതിന് മുന്നെ തന്നെ ടൗണിൽ ഉണ്ടായ വാഹന ബ്ലോക്കും പാനൂർ നഗരത്തെ വലച്ചു. മണിക്കൂറുകൾ നീണ്ട ഗതാഗത സ്തംഭനമാണ് പാനൂർ ജംഗ്ഷനിലുണ്ടായത്.

## Article Content

പാനൂർ: അപ്രതീക്ഷിതമായി പെയ്ത മഴയും, അതിന് മുന്നെ തന്നെ ടൗണിൽ ഉണ്ടായ വാഹന ബ്ലോക്കും പാനൂർ നഗരത്തെ വലച്ചു. മണിക്കൂറുകൾ നീണ്ട ഗതാഗത സ്തംഭനമാണ് പാനൂർ ജംഗ്ഷനിലുണ്ടായത്.

ചമ്പാട് റോഡിൽ വെസ്റ്റ് യു പി സ്കൂൾ വരെയും, കൂത്ത് പറമ്പ് റോഡിൽ ട്രഷറി വരെയും,പുത്തൂർ റോഡിൽ നഗരസഭാ ഓഫീസ് വരെയും ബസ്സ്റ്റാന്റ് റോഡിൽ നജാഹത്തുൽ യുപി സ്കൂൾ വരെയും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായി. അതേ സമയം ടൗണിൽ കനത്ത ബ്ലോക്ക് ഉണ്ടായിട്ടും പൊലീസിന്റെ സേവനം ലഭ്യമായിരുന്നില്ല. സമയത്തെത്തേണ്ടത് കൊണ്ട് ബസ് ജീവനക്കാരിറങ്ങിയാണ് ഗതാഗതം നിയന്ത്രിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352739/rain-and-heavy-traffic-jam-in-panur-town)