---
title: "പണ്ഡിത ശ്രേഷ്ഠനെ ഒരു നോക്കുകാണാൻ ജനമൊഴുകുന്നു ;  ടി എസിന്റെ ഖബറടക്കം രാത്രി 10  ന് മങ്ങാട് ജുമാ മസ്ജിദിൽ"
english_title: "People flock to catch a glimpse of the scholar; TS's funeral to be held at Mangad Juma Masjid at 10 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352729/people-flock-to-catch-a-glimpse-of-the-scholar-tss-funeral-to-be-held-at-mangad-juma-masjid-at-10-pm"
published_at: "2026-04-10T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d90a749a577_Untitled-10_copy.jpg"
keywords: []
---

# പണ്ഡിത ശ്രേഷ്ഠനെ ഒരു നോക്കുകാണാൻ ജനമൊഴുകുന്നു ;  ടി എസിന്റെ ഖബറടക്കം രാത്രി 10  ന് മങ്ങാട് ജുമാ മസ്ജിദിൽ

> **Lead Summary:** പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർക്ക് ആയിരങ്ങളുടെ പ്രണാമം. വാർദ്ധകൃ സഹജമായ അസൂഖത്ത തുടര്‍ന്ന് ഉണ്ണികുളം എകരൂര്‍ പൂക്കോയ തങ്ങൾ ഹോസ്പീസില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം.

## Article Content

പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർക്ക് ആയിരങ്ങളുടെ പ്രണാമം. വാർദ്ധകൃ സഹജമായ അസൂഖത്ത തുടര്‍ന്ന് ഉണ്ണികുളം എകരൂര്‍ പൂക്കോയ തങ്ങൾ ഹോസ്പീസില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം.

പുതുശ്ശേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, മാഹി, പാനൂർ, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂർ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മങ്ങാട് മഹല് പ്രസിഡൻറ്, ഖുതുബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.1937- ലാണ് ജനനം. കാസര്‍ക്കോട്ടെ പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ പൗത്രനാണ്.

മരണവിവരമറിഞ്ഞ്

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സ്പീക്കർ അഡ്വ. എ എൻ ഷംസീർ, രമേശ് പറമ്പത്ത് എം എൽ എ, കെ പി മോഹനൻ എം എൽ എ, മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ സൈനുൽ ആബിദീൻ സഫാരി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ഇൻ ചാർജ് അഡ്വ. കെ എ ലത്തീഫ്, വഖഫ് ബോർഡ് മുൻ അംഗം അഡ്വ. പി വി സൈനുദ്ദീൻ, റഹ്ദാദ് മൂഴിക്കര, ജാഫർ ചമ്പാട്, ടി എച്ച് അസ്ലം, റിയാസ് നെച്ചോളി തുടങ്ങിയവർ ടി എസിൻ്റെ വസതിയിൽ എത്തി അന്തിമോപചാരമർപ്പിച്ചു.

ഭാര്യ: സി. ഫാത്തിമ. മക്കൾ: സഫിയ, സാജിത, മുഹമ്മദ് സഈദ് (ഖത്തർ ), മുഹമ്മദ് സാദിഖ് (വ്യാപാരി), മുഹമ്മദ് സാലിം (ഖത്തർ).

മരുമക്കൾ :

അബ്ദുറഹ്മാൻ, കൂത്തുപറമ്പ്,

നാസർ ഫൈസി മാക്കൂൽ പീടിക ,

സൈദ, പാനൂർ,

സൽഹത്ത്, മൂര്യാട്,

ബുഷ്റ മൂര്യാട്

സഹോദരങ്ങൾ:

റാബിയ പയ്യോളി , അബ്ദു റഹീം ചൊക്ലി,

പരേതരായ ടി എസ് അബ്ദുൽ ഖാദിർ മൗലവി, ടി എസ് അബൂബബക്കർ മുസ്ല്യാർ, ടി എസ് അബ്ദുൽ ഹമീദ് മുസ്ല്യാർ

ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാരുടെ മയ്യിത്ത് നിസ്കാരം ഈസ്റ്റ് പള്ളൂരിലെ സഈദ് മനസിലില്‍ തുടങ്ങി.

ജുമുഅ നിസ്കാരത്തിന് മയ്യിത്ത് പാനൂർ ജുമാ മസ്ജിദിൽ എത്തിച്ച് മയ്യിത്ത് നിസ്കാരം അവിടെ വെച്ച് നടക്കും.

ശേഷം വീണ്ടും വീട്ടിലെത്തിച്ച് ഇന്ന് രാത്രി 10 മണിക്ക് വീട്ടിനടുത്ത മങ്ങാട് ജുമാ മസ്ജിദിലെ നിസ്കാരത്തിന് ശേഷം പിതാവും, ഭാര്യയും അന്തിയുറങ്ങുന്ന മങ്ങാട് ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352729/people-flock-to-catch-a-glimpse-of-the-scholar-tss-funeral-to-be-held-at-mangad-juma-masjid-at-10-pm)