---
title: "പണ്ഡിതശ്രേഷ്ഠൻ ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ വിടവാങ്ങി "
english_title: "Scholar T.S. Ibrahim Kutty Muslyar passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352556/scholar-ts-ibrahim-kutty-muslyar-passes-away"
published_at: "2026-04-10T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8691ac5f41_Untitled-2_copy.jpg"
keywords: []
---

# പണ്ഡിതശ്രേഷ്ഠൻ ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ വിടവാങ്ങി 

> **Lead Summary:** പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ചൊക്ലിയിലെ ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ അന്തരിച്ചു.

## Article Content

പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ചൊക്ലിയിലെ ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ അന്തരിച്ചു.

പൊതു പരിപാടിക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്നു.പുതുശ്ശേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, മാഹി, പാനൂർ, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂർ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.മങ്ങാട് മഹല് പ്രസിഡൻറ്, ഖുതുബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352556/scholar-ts-ibrahim-kutty-muslyar-passes-away)