---
title: "പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന്റെ ജനലുകൾ എറിഞ്ഞു തകർത്തു ; കാറിന് തീയിട്ടു"
english_title: "In Payyannur, windows of V. Kunhikrishnan's supporter's house were broken and thrown; car was set on fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352552/in-payyannur-windows-of-v-kunhikrishnans-supporters-house-were-broken-and-thrown-car-was-set-on-fire"
published_at: "2026-04-10T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d867fd2c831_69d85bf58676c_attack.jpg"
keywords: []
---

# പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന്റെ ജനലുകൾ എറിഞ്ഞു തകർത്തു ; കാറിന് തീയിട്ടു

> **Lead Summary:** കണ്ണൂരിൽ വീടിന് നേരെ ആക്രമണം. പയ്യന്നൂരിലാണ് സംഭവം. വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെയാണ് ആക്രണം ഉണ്ടായത്. കൂടാതെ വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. ടി പുരുഷോത്തമൻ്റെ കാറിനാണ് തീയിട്ടത്. വീടിൻ്റെ ഗ്ലാസ് ജനലുകളും തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.

## Article Content

കണ്ണൂരിൽ വീടിന് നേരെ ആക്രമണം. പയ്യന്നൂരിലാണ് സംഭവം. വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെയാണ് ആക്രണം ഉണ്ടായത്. കൂടാതെ വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. ടി പുരുഷോത്തമൻ്റെ കാറിനാണ് തീയിട്ടത്. വീടിൻ്റെ ഗ്ലാസ് ജനലുകളും തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.

ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിൻ്റെ ജനൽ എറിഞ്ഞുതകർക്കുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയുമായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാം​ഗങ്ങളും പുറത്തേക്കിറങ്ങിയത്. തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം നടത്തിയ ശേഷം ഓടിപ്പോയത് സിപിഎം പ്രവർത്തകരാണെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352552/in-payyannur-windows-of-v-kunhikrishnans-supporters-house-were-broken-and-thrown-car-was-set-on-fire)