---
title: "മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി  ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും"
english_title: "Mangalam is different, democracy is different; Twin sisters Jarara and Jarira from Jhukkaram celebrate their maiden vote"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352534/mangalam-is-different-democracy-is-different-twin-sisters-jarara-and-jarira-from-jhukkaram-celebrate-their-maiden-vote"
published_at: "2026-04-09T22:34:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7dde8e3d93_Untitled-5_copy.jpg"
keywords: []
---

# മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി  ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും

> **Lead Summary:** പാനൂർ : ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായ വിവാഹദിനത്തിലും ജനാധിപത്യ കർത്തവ്യം മറക്കാതെ മാതൃകയായി മാറി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും ജറീറയും. മംഗലപന്തലിലെ തിരക്കുകൾക്കിടയിൽ നിന്ന് നേരെ വോട്ടിംഗ് ബൂത്തിലേക്ക് എത്തിയ ഇവർ, കന്നിവോട്ടർമാരായി തങ്ങളുടെ അവകാശം വിനിയോഗിച്ചു.

## Article Content

പാനൂർ : ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായ വിവാഹദിനത്തിലും ജനാധിപത്യ കർത്തവ്യം മറക്കാതെ മാതൃകയായി മാറി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും ജറീറയും. മംഗലപന്തലിലെ തിരക്കുകൾക്കിടയിൽ നിന്ന് നേരെ വോട്ടിംഗ് ബൂത്തിലേക്ക് എത്തിയ ഇവർ, കന്നിവോട്ടർമാരായി തങ്ങളുടെ അവകാശം വിനിയോഗിച്ചു.

ചെറുപ്പറമ്പ് സി. എച്ച്. ഇസ്മായിലിന്റെയും കെ. വി. ജുവൈരിയത്തിന്റെയും പുത്രിമാരായ ഇരുവരുടെയും വിവാഹം ഇന്നായിരുന്നു. എന്നാൽ അതിനിടെ തന്നെ കൊളവല്ലൂർ ഈസ്റ്റ് എൽ.പി. സ്കൂളിലെ 84-ാം നമ്പർ ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തിയത് നാട്ടുകാർക്കും മറ്റ് വോട്ടർമാർക്കും വലിയ പ്രചോദനമായി.

വിവാഹ വേഷത്തിൽ തന്നെ ബൂത്തിലെത്തിയ ഇവരുടെ ദൃഢനിശ്ചയം ജനാധിപത്യത്തിന്റെ മഹത്ത്വം ഓർമ്മിപ്പിക്കുന്നതായിരുന്നു. വ്യക്തിപരമായ സന്തോഷ നിമിഷങ്ങൾക്കിടയിലും വോട്ടവകാശം മുൻഗണന നൽകിയ ഈ നീക്കം സമൂഹത്തിൽ അഭിനന്ദനാർഹമായി മാറി.

ജറാറയുടെ വരൻ കണ്ണങ്കോട് മീത്തലെ പറമ്പത്ത് മുഹമ്മദ് ജാസിംയും, ജറീറയുടെ വരൻ തൂവ്വക്കുന്ന് പാറപ്പുറത്ത് ഷഫീഖുമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352534/mangalam-is-different-democracy-is-different-twin-sisters-jarara-and-jarira-from-jhukkaram-celebrate-their-maiden-vote)