---
title: "പാനൂർ ഹൈസ്കൂൾ 137 ബൂത്തിൽ കള്ള വോട്ട് ശ്രമമെന്ന് സംശയം ; ചലഞ്ച് ചെയ്തതോടെ  വോട്ടർ മുങ്ങി"
english_title: "Panoor High School booth 137 suspected of attempted vote rigging; Voter drowns after challenge"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352498/panoor-high-school-booth-137-suspected-of-attempted-vote-rigging-voter-drowns-after-challenge"
published_at: "2026-04-09T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7883c7e67a_Untitled-3_copy.jpg"
keywords: []
---

# പാനൂർ ഹൈസ്കൂൾ 137 ബൂത്തിൽ കള്ള വോട്ട് ശ്രമമെന്ന് സംശയം ; ചലഞ്ച് ചെയ്തതോടെ  വോട്ടർ മുങ്ങി

> **Lead Summary:** പാനൂർ: കൂത്തുപറമ്പ് നിയോജകമണ്ഡലം പാനൂർ ഹൈസ്കൂൾ 137ആം ബൂത്തിൽ കള്ള വോട്ട് ചെയ്യാനെത്തിയത് തടഞ്ഞതുമായി വാഗ്വാദം.

## Article Content

പാനൂർ: കൂത്തുപറമ്പ് നിയോജകമണ്ഡലം പാനൂർ ഹൈസ്കൂൾ 137ആം ബൂത്തിൽ കള്ള വോട്ട് ചെയ്യാനെത്തിയത് തടഞ്ഞതുമായി വാഗ്വാദം.

തുടർന്ന് പോലീസും കേന്ദ്ര സേനയും എത്തി രംഗം ശാന്തമാക്കി. സിസിടിവി ക്യാമറ വഴി ലൈവ് ടെലികാസ്റ് ചെയ്യുന്നതിനാൽ രംഗങ്ങൾ കണ്ട ഇലക്ഷൻ നിരീക്ഷകർ എമർജൻസി റെസ്പോൺസിന്റെ ഭാഗമായി കൂടുതൽ സേനയെ അയച്ചു.

സംഘർഷം സാധ്യത കണക്കിലെടുത്തു ബൂത്തിലേക്കുള്ള പ്രവേശനം കർശനമാക്കാനും കൂടുതൽ സേനയെ വിന്യസിക്കാമെന്നും ഇലക്ഷൻ നിരീക്ഷകൻ ഉറപ്പ് നൽകി. അതേസമയം കള്ളവോട്ട് ചെയ്യാനെത്തിയതെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352498/panoor-high-school-booth-137-suspected-of-attempted-vote-rigging-voter-drowns-after-challenge)