---
title: "ചമ്പാട് ചോതാവൂർ ഹൈസ്ക്കൂളിൽ വോട്ടിംഗ് മന്ദഗതിയിൽ ; രാത്രി വൈകിയും തുടരുമെന്നാശങ്ക"
english_title: "Voting slow at Chotavoor High School, Chambad; fears it will continue late into the night"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352421/voting-slow-at-chotavoor-high-school-chambad-fears-it-will-continue-late-into-the-night"
published_at: "2026-04-09T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d74e4267e10_Untitled-4_copy.jpg"
keywords: []
---

# ചമ്പാട് ചോതാവൂർ ഹൈസ്ക്കൂളിൽ വോട്ടിംഗ് മന്ദഗതിയിൽ ; രാത്രി വൈകിയും തുടരുമെന്നാശങ്ക

> **Lead Summary:** ചമ്പാട്: ചമ്പാട് ചോതാവൂർ ഹൈസ്ക്കൂൾ ബ്ലോക്കിൽ ഒരുക്കിയ ബൂത്ത് 132 ലാണ് പോളിംഗ് മന്ദഗതിയിൽ നടക്കുന്നത്. തുടക്കം മുതലെ പോളിംഗ് വളരെ മെല്ലെയായിരുന്നു നടന്നത്.

## Article Content

ചമ്പാട്: ചമ്പാട് ചോതാവൂർ ഹൈസ്ക്കൂൾ ബ്ലോക്കിൽ ഒരുക്കിയ ബൂത്ത് 132 ലാണ് പോളിംഗ് മന്ദഗതിയിൽ നടക്കുന്നത്. തുടക്കം മുതലെ പോളിംഗ് വളരെ മെല്ലെയായിരുന്നു നടന്നത്.

ബൂത്തിന് പുറത്ത് വോട്ടർമാരുടെ നീണ്ട നിരയാണ്. രാത്രി വൈകിയും ഇവിടെ വോട്ടെടുപ്പ് വേണ്ടി വരുമെന്നുറപ്പാണ്. വോട്ടിംഗ് അസാധാരണമാം വിധം വൈകുന്നതിൽ അക്ഷമരാണ് വോട്ടർമാർ. അതേ സമയം ഇതേ സ്കൂളിലെ മറ്റ് രണ്ട് ബൂത്തുകളിലും വോട്ടെടുപ്പ് വളരെ വേഗം നടക്കുന്നുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352421/voting-slow-at-chotavoor-high-school-chambad-fears-it-will-continue-late-into-the-night)