---
title: "തുടർഭരണമോ..? ഭരണമാറ്റമോ..? ; നമ്മൾ  വിധിയെഴുത്ത് തുടങ്ങി"
english_title: "Continuation of government..? Change of government..? ; We have begun to write the verdict."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352387/continuation-of-government-change-of-government-we-have-begun-to-write-the-verdict"
published_at: "2026-04-09T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d72ff559c9c_Untitled-2_copy.jpg"
keywords: []
---

# തുടർഭരണമോ..? ഭരണമാറ്റമോ..? ; നമ്മൾ  വിധിയെഴുത്ത് തുടങ്ങി

> **Lead Summary:** അടിക്കടി രാഷ്ട്രീയവിവാദങ്ങളും ആരോപണ, പ്രത്യാരോപണങ്ങളുമുയർന്ന പ്രചാരണത്തിനൊടുവിൽ വിധി നിശ്ചയി ക്കുന്നത് 2.71 കോടി വോട്ടർമാർ. തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥരിൽ നല്ലൊരുവിഭാഗത്തിനും തപാൽ വോട്ട് ചെയ്യാനായില്ലെന്ന ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധത്തി നിടെയാണ് വോട്ടെടുപ്പ്. അടിയൊഴുക്കുകളും നിശ്ശബ്ദവോട്ടർമാരുടെ മനസ്സിലിരിപ്പും ആർക്ക് അനുകൂലമാകുമെന്ന ആശങ്കയാണ് മുന്നണികൾക്ക്.

## Article Content

അടിക്കടി രാഷ്ട്രീയവിവാദങ്ങളും ആരോപണ, പ്രത്യാരോപണങ്ങളുമുയർന്ന പ്രചാരണത്തിനൊടുവിൽ വിധി നിശ്ചയി ക്കുന്നത് 2.71 കോടി വോട്ടർമാർ. തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥരിൽ നല്ലൊരുവിഭാഗത്തിനും തപാൽ വോട്ട് ചെയ്യാനായില്ലെന്ന ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധത്തി നിടെയാണ് വോട്ടെടുപ്പ്. അടിയൊഴുക്കുകളും നിശ്ശബ്ദവോട്ടർമാരുടെ മനസ്സിലിരിപ്പും ആർക്ക് അനുകൂലമാകുമെന്ന ആശങ്കയാണ് മുന്നണികൾക്ക്.

പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി തുടർഭരണം പ്രതീക്ഷി ക്കുകയാണ് ഇടതുമുന്നണി. എന്നാൽ, സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാ കുമെന്നും, ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യു.ഡി. എഫിന്റെ കണക്കുകൂട്ടൽ. നിയമസഭയിൽ ഒരിക്കൽ പൂട്ടിപ്പോയ അക്കൗണ്ട് തു റക്കാമെന്ന ആത്മവിശ്വാസത്തിലാ ണ് എൻ.ഡി.എ.

പൊള്ളുന്ന ചൂടാണെങ്കിലും ഇത്തവണ പോളിങ് ശതമാനം 85-നു മുകളി ലെത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷ ന്റെ ശ്രമം. ഉത്സവപ്രതീ തിയിലാണ് വോട്ടെ ടുപ്പ്. 24 ഓക്സിലറിയട ക്കം 30,495 ബൂത്തു കൾ സജ്ജമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352387/continuation-of-government-change-of-government-we-have-begun-to-write-the-verdict)