---
title: "കള്ളവോട്ടിൽ  ക്രിമിനൽകേസ് എടുക്കണമെന്ന ഹരജി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഫയലിൽ സ്വീകരിച്ചു. ; പ്രിസൈഡിംഗ് ഓഫീസറും കുടുങ്ങും"
english_title: "Kannur Judicial First Class Court accepts petition to file criminal case for fake votes; Presiding Officer will also be trapped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352355/kannur-judicial-first-class-court-accepts-petition-to-file-criminal-case-for-fake-votes-presiding-officer-will-also-be-trapped"
published_at: "2026-04-09T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d70e12dbbad_images.jfif"
keywords: []
---

# കള്ളവോട്ടിൽ  ക്രിമിനൽകേസ് എടുക്കണമെന്ന ഹരജി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഫയലിൽ സ്വീകരിച്ചു. ; പ്രിസൈഡിംഗ് ഓഫീസറും കുടുങ്ങും

> **Lead Summary:** തദ്ദേശതിരഞ്ഞെടുപ്പിൽ മയ്യിൽ ഗ്രാമപ്പഞ്ചായത്തിലെ കോട്ടയാട് വാർഡിൽ കള്ളവോട്ട് ചെയ്തതിൽ ക്രിമിനൽ കേസെടുക്ക ണമെന്നാവശ്യപ്പെട്ടുള്ള ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീ കരിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി യായിരുന്ന കെ.ശ്രീലേഷ് ആണ്

## Article Content

തദ്ദേശതിരഞ്ഞെടുപ്പിൽ മയ്യിൽ ഗ്രാമപ്പഞ്ചായത്തിലെ കോട്ടയാട് വാർഡിൽ കള്ളവോട്ട് ചെയ്തതിൽ ക്രിമിനൽ കേസെടുക്ക ണമെന്നാവശ്യപ്പെട്ടുള്ള ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീ കരിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി യായിരുന്ന കെ.ശ്രീലേഷ് ആണ്

ഹർജി നൽകിയത്. വാർഡിൽ വിദേശത്തുള്ളവരുടേതുൾപ്പെടെ മുപ്പതോളം വോട്ട് രേഖപ്പെടുത്തിയെ ന്നാണ് പരാതി. തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽചെയ്ത റിട്ട് ഹർജിക്കൊപ്പം വാർഡിലെ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ട സ്ഥലത്തില്ലാത്തവരുടെ പട്ടിക നൽകിയിരുന്നു. ഈ പട്ടികയിലുള്ളവരുടെ വോട്ടും ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. 13 സി.പി.എം. പ്രവർത്തകരെയും കോട്ടയാട് ബൂത്തിൽ പ്രി സൈഡിങ് ഓഫീസർ ആയി പ്രവർത്തിച്ച ഉദ്യോഗസ്ഥനെയും പ്രതിചേർക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352355/kannur-judicial-first-class-court-accepts-petition-to-file-criminal-case-for-fake-votes-presiding-officer-will-also-be-trapped)