---
title: "താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ  ബസ്സിനടിയിൽപെട്ട് മരിച്ചു"
english_title: "Housewife dies after being hit by bus while riding scooter with husband in Thamarassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352325/housewife-dies-after-being-hit-by-bus-while-riding-scooter-with-husband-in-thamarassery"
published_at: "2026-04-08T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d67d4c6fed0_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ  ബസ്സിനടിയിൽപെട്ട് മരിച്ചു

> **Lead Summary:** താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം. അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ ആണ് മരിച്ചത്.

## Article Content

താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം. അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ ആണ് മരിച്ചത്.

താമരശ്ശേരിയിൽ ഡോക്ടറെ കാണിച്ച ശേഷം ഭർത്താവ് അബ്ദുൽ കരീം ഓടിച്ച സ്‌കൂട്ടറിന് പിറകിലിരുന്ന് മുബഷിറ വീട്ടിലേക്ക് മടങ്ങവെ ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം.

മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സും അതേ ദിശയിൽ ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടറും തമ്മിൽ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ഇടിയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352325/housewife-dies-after-being-hit-by-bus-while-riding-scooter-with-husband-in-thamarassery)