---
title: "വോട്ടെടുപ്പ് നടക്കുന്ന നാളെ സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി."
english_title: "Tomorrow, the day of voting, will be a paid holiday in the state."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352314/tomorrow-the-day-of-voting-will-be-a-paid-holiday-in-the-state"
published_at: "2026-04-08T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d66459bba5c_Untitled-2_copy.jpg"
keywords: []
---

# വോട്ടെടുപ്പ് നടക്കുന്ന നാളെ സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി.

> **Lead Summary:** (www.panoornews.in0വോട്ടെടുപ്പ് പ്രമാണിച്ച് ലേബർ കമ്മിഷണറുടെതാണ് ഉത്തരവ്.ഐ.ടി..., നിർമ്മാണ മേഖല, വ്യാപാര സ്ഥാപനങ്ങൾ എന്നിവക്ക് ഉത്തരവ് ബാധകമാണ്.

## Article Content

(www.panoornews.in0വോട്ടെടുപ്പ് പ്രമാണിച്ച് ലേബർ കമ്മിഷണറുടെതാണ് ഉത്തരവ്.ഐ.ടി..., നിർമ്മാണ മേഖല, വ്യാപാര സ്ഥാപനങ്ങൾ എന്നിവക്ക് ഉത്തരവ് ബാധകമാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 9-ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് ലേബർ കമ്മിഷണർ ഉത്തരവിട്ടു. ഐടി, പ്ലാന്റേഷൻ, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾക്കും ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്.*

*വോട്ട് രേഖപ്പെടുത്തുന്നതിനായി നൽകുന്ന ഈ അവധിയുടെ പേരിൽ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാൻ പാടില്ലെന്നും, ജോലി ചെയ്യുന്ന മണ്ഡലത്തിന് പുറത്ത് വോട്ടുള്ള ദിവസവേതന-കരാർ തൊഴിലാളികൾക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒഴിവാക്കാനാവാത്ത ജോലി സാഹചര്യമുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണമെന്നും ലേബർ കമ്മിഷണറേറ്റ് തൊഴിലുടമകൾക്ക് കർശന നിർദ്ദേശം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352314/tomorrow-the-day-of-voting-will-be-a-paid-holiday-in-the-state)