---
title: "കോൺഗ്രസിനെ വെട്ടിലാക്കി വയനാട് ഫണ്ട് വിവാദം, എൽഡിഎഫിന് തലവേദനയായി രക്തസാക്ഷി ഫണ്ട് വിവാദവും, എസ്ഡിപിഐ ബന്ധവും, എൻഡിഎക്ക് വിനയായി നേതാക്കളുടെ ലവ് ജിഹാദ് പരാമർശങ്ങളും ; ജനം നാളെ പോളിംഗ് ബൂത്തിലേക്ക്"
english_title: "Wayanad fund controversy hits Congress, LDF suffers from martyrs fund controversy, SDPI ties, NDA suffers from love jihad remarks by leaders; People will go to polling booths tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352272/wayanad-fund-controversy-hits-congress-ldf-suffers-from-martyrs-fund-controversy-sdpi-ties-nda-suffers-from-love-jihad-remarks-by-leaders-people-will-go-to-polling-booths-tomorrow"
published_at: "2026-04-08T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d62bbf4e751_download.jpg"
keywords: []
---

# കോൺഗ്രസിനെ വെട്ടിലാക്കി വയനാട് ഫണ്ട് വിവാദം, എൽഡിഎഫിന് തലവേദനയായി രക്തസാക്ഷി ഫണ്ട് വിവാദവും, എസ്ഡിപിഐ ബന്ധവും, എൻഡിഎക്ക് വിനയായി നേതാക്കളുടെ ലവ് ജിഹാദ് പരാമർശങ്ങളും ; ജനം നാളെ പോളിംഗ് ബൂത്തിലേക്ക്

> **Lead Summary:** മൂന്നുമുന്നണികളും പ്രതീക്ഷപുലർത്തുന്ന വിധിയെഴുത്താണ് വ്യാഴാഴ്ച കേരളത്തിൽ നട ക്കുന്നത്. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തിയ ശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ത്തന്നെ എൽ. ഡി.എഫ്. ജനങ്ങളിലേക്കിറങ്ങി യത്. പത്തുവർഷം അധികാരത്തിൽനിന്ന് പുറത്തായതിന്റെ ക്ഷീണത്തിൽ നിന്ന് സടകുടഞ്ഞെഴുന്നേറ്റാണ് യു.ഡി.എഫ്. പോർമുഖത്തേക്കിറങ്ങിയത്. 2016-ൽ നേമത്ത് അക്കൗണ്ട് തുറക്കുകയും അടുത്തതവണ അത് പൂട്ടിപ്പോവുകയും ചെയ്തതിന്റെ നിരാശയിലല്ല, ബി.ജെ.പിയുള്ളത്. ഒരു എം.പി.യും തലസ്ഥാന കോർപ്പറേഷൻ ഭരണവും സ്വന്തമാക്കിയതിന്റെ ശൗര്യത്തിലാണ് അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മൂന്നുമുന്നണികൾക്കും പ്രതീക്ഷ നൽകുന്ന അഭിപ്രായസർവേക ളാണ് പുറത്തുവന്നത് എന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്.

## Article Content

മൂന്നുമുന്നണികളും പ്രതീക്ഷപുലർത്തുന്ന വിധിയെഴുത്താണ് വ്യാഴാഴ്ച കേരളത്തിൽ നട ക്കുന്നത്. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തിയ ശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ത്തന്നെ എൽ. ഡി.എഫ്. ജനങ്ങളിലേക്കിറങ്ങി യത്. പത്തുവർഷം അധികാരത്തിൽനിന്ന് പുറത്തായതിന്റെ ക്ഷീണത്തിൽ നിന്ന് സടകുടഞ്ഞെഴുന്നേറ്റാണ് യു.ഡി.എഫ്. പോർമുഖത്തേക്കിറങ്ങിയത്. 2016-ൽ നേമത്ത് അക്കൗണ്ട് തുറക്കുകയും അടുത്തതവണ അത് പൂട്ടിപ്പോവുകയും ചെയ്തതിന്റെ നിരാശയിലല്ല, ബി.ജെ.പിയുള്ളത്. ഒരു എം.പി.യും തലസ്ഥാന കോർപ്പറേഷൻ ഭരണവും സ്വന്തമാക്കിയതിന്റെ ശൗര്യത്തിലാണ് അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മൂന്നുമുന്നണികൾക്കും പ്രതീക്ഷ നൽകുന്ന അഭിപ്രായസർവേക ളാണ് പുറത്തുവന്നത് എന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്.

സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണം ഉയർത്തി പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് പ്രചാരണത്തിൻ്റെ അജൻഡ സെറ്റ് ചെയ്തത്. അതിൽ പിടി കൊടുക്കാതെ മാറിയൊതുങ്ങിപ്പോകാനുള്ള കൗശലം തുടക്ക ത്തിൽ എൽ.ഡി.എഫ്. കാണിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിതന്നെ മറുപടിയുമായി രംഗത്തെത്തി. എസ്.ഡി.പി.ഐ., വെൽഫയർപാർട്ടി ബന്ധമായിരുന്നു അടുത്തവിവാദം. എസ്.ഡി.പി.ഐയെ തള്ളിപ്പറയാതെ ഇടതുനേതാക്കൾ ദിവസങ്ങളോളം ഉരുണ്ടുകളിച്ചു. ആവർ ത്തിച്ചുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. അതെല്ലാം വാർത്തയിൽ നിറഞ്ഞു. ചെറ്റത്തരം, വീട്ടിൽപ്പോയി ചോദിക്ക്, ഏറ്റവും ഒടുവിൽ ഡാഷ് മോൻ പ്രയോഗങ്ങൾവരെ പ്രചാരണത്തെ ചൂടുപിടിപ്പിച്ചു.

വയനാട് ഫണ്ട് വിവാദം ഉയർത്തിയാണ് എൽ.ഡി.എഫ്. കോൺഗ്രസിനെ പ്രതിസന്ധിയി ലാക്കിയത്. പിരിവെടുത്ത പണ ത്തിനെക്കുറിച്ചും വീടുനിർമാണം തുടങ്ങാത്തതും മുഖ്യമന്ത്രി തന്നെ ചോദിച്ചു. കോൺഗ്രസ് കണക്ക് പുറത്തുവിട്ടെങ്കിലും പുലിവാല് ഒഴിഞ്ഞില്ല. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും, അഭിമന്യുവിന്റെ കൊലപ്പെടുത്തിയവരുമായുള്ള രാഷ്ട്രീയ ചങ്ങാത്തവുമാണ് കോൺഗ്രസ് തിരിച്ചുപ്രയോഗിച്ചത്. മുഖ്യമന്ത്രിയെ സംവാദത്തിന് പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചത്, സംവാദം ഫെയ്‌സ് ബുക്കിൽ മതിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞത്. പേരാമ്പ്രയിലെ വർഗീയ പരാമർശം, ബി.ജെ.പി. നേതാക്കളുടെ ലവ് ജിഹാദ് ഓർമ്മ പ്പെടുത്തൽ തുടങ്ങിയവയും ചർച്ച കളിൽ നിറഞ്ഞുനിന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352272/wayanad-fund-controversy-hits-congress-ldf-suffers-from-martyrs-fund-controversy-sdpi-ties-nda-suffers-from-love-jihad-remarks-by-leaders-people-will-go-to-polling-booths-tomorrow)