---
title: "കുട്ടിമാക്കൂൽ ജംഗ്ഷനിൽ  ബ്രേക്ക്ഡൗൺ ആയ ലോറി ക്രെയിൻ എത്തിച്ച്  നീക്കി "
english_title: "A crane was brought in and removed a broken-down lorry at Kuttimakul Junction."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352247/a-crane-was-brought-in-and-removed-a-broken-down-lorry-at-kuttimakul-junction"
published_at: "2026-04-08T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d61af0068ca_Untitled-1_copy.jpg"
keywords: []
---

# കുട്ടിമാക്കൂൽ ജംഗ്ഷനിൽ  ബ്രേക്ക്ഡൗൺ ആയ ലോറി ക്രെയിൻ എത്തിച്ച്  നീക്കി 

> **Lead Summary:**  പാനൂർ : ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് കുട്ടിമാക്കൂൽ ജംഗ്ഷനിൽ കോപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ലോറി ബ്രേക്ക് ഡൗണായതിനെ തുടർന്ന് നിർത്തിയിട്ടത്. സെൻസർ കട്ടായതിനാൽ ലോറി ഒരു തരത്തിലും നീക്കാനാവുമായിരുന്നില്ല. ഇതോടെ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോകാനായത്.

## Article Content

 പാനൂർ : ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് കുട്ടിമാക്കൂൽ ജംഗ്ഷനിൽ കോപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ലോറി ബ്രേക്ക് ഡൗണായതിനെ തുടർന്ന് നിർത്തിയിട്ടത്. സെൻസർ കട്ടായതിനാൽ ലോറി ഒരു തരത്തിലും നീക്കാനാവുമായിരുന്നില്ല. ഇതോടെ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോകാനായത്.

ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങിയതോടെ വൻ ഗതാഗത കുരുക്കുമുണ്ടായി. ഒടുവിൽ ഒന്നരമണിക്കൂറിന് ശേഷം ക്രെയിൻ എത്തിച്ച് ലോറി നീക്കിയാണ് ഗതാഗതസ്തംഭനം ഒഴിവാക്കിയത്. അതുവരെയും നാട്ടുകാരും,സമീപത്തെ ഓട്ടോഡ്രൈവർമാരുമാണ് ഗതാഗതം നിയന്ത്രിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352247/a-crane-was-brought-in-and-removed-a-broken-down-lorry-at-kuttimakul-junction)