---
title: "കൈവേലിക്കൽ പ്രദേശത്ത് ആശ്വാസം ; കാടിറങ്ങിയ  കാട്ടുപോത്തുകളെ കാട്ടിലേക്ക് തിരിച്ചു കയറ്റി"
english_title: "Relief in the Kaivelikkal area; Wild buffaloes that had escaped from the forest have been returned to the forest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352216/relief-in-the-kaivelikkal-area-wild-buffaloes-that-had-escaped-from-the-forest-have-been-returned-to-the-forest"
published_at: "2026-04-08T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5fd45c8911_Untitled-2_copy.jpg"
keywords: []
---

# കൈവേലിക്കൽ പ്രദേശത്ത് ആശ്വാസം ; കാടിറങ്ങിയ  കാട്ടുപോത്തുകളെ കാട്ടിലേക്ക് തിരിച്ചു കയറ്റി

> **Lead Summary:** പാനൂർ: പാനൂർ കൈവേലിക്കൽ പ്രദേശത്തെ ജനവാസ കേന്ദ്രത്തിലിറങ്ങിയ രണ്ട് കാട്ടുപോത്തുകളെയും വിജയകരമായി കാട്ടിലേക്ക് തിരിച്ചു കയറ്റി. നാട്ടുകാരുടെയും, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഏകോപിതമായ ഇടപെടലിലൂടെയാണ് മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്ക് ശേഷം കാട്ടുപോത്തുകളെ സുരക്ഷിതമായി കാടുകയറ്റാൻ സാധിച്ചത്.

## Article Content

പാനൂർ: പാനൂർ കൈവേലിക്കൽ പ്രദേശത്തെ ജനവാസ കേന്ദ്രത്തിലിറങ്ങിയ രണ്ട് കാട്ടുപോത്തുകളെയും വിജയകരമായി കാട്ടിലേക്ക് തിരിച്ചു കയറ്റി. നാട്ടുകാരുടെയും, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഏകോപിതമായ ഇടപെടലിലൂടെയാണ് മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്ക് ശേഷം കാട്ടുപോത്തുകളെ സുരക്ഷിതമായി കാടുകയറ്റാൻ സാധിച്ചത്.

രാവിലെയോടെ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകൾ നാട്ടുകാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. കാട്ടുപോത്തുകളുടെ സാന്നിധ്യം കാരണം നിരവധി പേർക്ക് വീടുകളിൽ തന്നെ കഴിയേണ്ടിവന്നു. എന്നാൽ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തു.

നാട്ടുകാരുടെ സഹകരണത്തോടെയും വനംവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെയും കാട്ടുപോത്തുകളെ യാതൊരു അപകടവും കൂടാതെ കാട്ടിലേക്ക് തിരിച്ചു നയിക്കാൻ കഴിഞ്ഞത് ആശ്വാസകരമായി. ഇതോടെ മണിക്കൂറുകൾ നീണ്ട ഭീതിയും ആശങ്കയും ഒഴിഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് വീണ്ടും സാധാരണജീവിതം പുനരാരംഭിച്ചു. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് എത്തുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352216/relief-in-the-kaivelikkal-area-wild-buffaloes-that-had-escaped-from-the-forest-have-been-returned-to-the-forest)