---
title: "പാനൂരിൽ കൊട്ടിക്കലാശത്തിനിടെ മൂന്ന് മുന്നണികളും നേർക്കുനേർ ; ആശങ്കയൊഴിവാക്കി പൊലീസിന്റെയും, നേതാക്കളുടെയും ഇടപെടൽ"
english_title: "kottikalasam panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352115/kottikalasam-panoor"
published_at: "2026-04-07T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d51d58b1091_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ കൊട്ടിക്കലാശത്തിനിടെ മൂന്ന് മുന്നണികളും നേർക്കുനേർ ; ആശങ്കയൊഴിവാക്കി പൊലീസിന്റെയും, നേതാക്കളുടെയും ഇടപെടൽ

> **Lead Summary:** പാനൂർ : പാനൂരിൽ മൂന്ന് മുന്നണികളും നേർക്കുനേർ എത്തിയതോടെ കൊട്ടിക്കലാശം ആവേശകരമായെങ്കിലും, ആശങ്കയുമുണ്ടായി.. പാനൂർ നാൽക്കവലയിൽ​ കൂത്തുപറമ്പ് റോഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയന്തി രാജനും പ്രവർത്തകരും അണിനിരന്നപ്പോൾ

## Article Content

പാനൂർ : പാനൂരിൽ മൂന്ന് മുന്നണികളും നേർക്കുനേർ എത്തിയതോടെ കൊട്ടിക്കലാശം ആവേശകരമായെങ്കിലും, ആശങ്കയുമുണ്ടായി.. പാനൂർ നാൽക്കവലയിൽ​ കൂത്തുപറമ്പ് റോഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയന്തി രാജനും പ്രവർത്തകരും അണിനിരന്നപ്പോൾ

ബസ് സ്റ്റാൻഡ് റോഡിൽ ഇടതുപക്ഷ പ്രവർത്തകർ നിറഞ്ഞുകവിഞ്ഞു.പുത്തൂർ റോഡിലാണ് ബി.ജെ.പി - എൻ.ഡി.എ പ്രവർത്തകർ ഒത്തുചേർന്നത്.​ശക്തമായ പോലീസ് കാവലിലായിരുന്നു കൊട്ടിക്കലാശം നടന്നത്.

​മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ നിന്ന് മാറി വിവിധ മുന്നണി പ്രവർത്തകർ ജംഗ്ഷനിലേക്ക് നീങ്ങിയത് പോലീസിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി.

​ബസ് സ്റ്റാൻഡ് റോഡിൽ എൽ.ഡി.എഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായും പാട്ടുകളുമായും ആവേശം വിതറി.

​കൂത്തുപറമ്പ് റോഡിലൂടെ യു.ഡി.എഫ് പ്രവർത്തകരും പുത്തൂർ റോഡിലൂടെ ബി.ജെ.പി പ്രവർത്തകരും ജംഗ്ഷനിലേക്ക് എത്തിയതോടെ മൂന്ന് മുന്നണികളും നേർക്കുനേർ വരുന്ന സാഹചര്യം ഉണ്ടായി.​പോലീസ് ശക്തമായ പ്രതിരോധം തീർത്ത് നിലയുറപ്പിച്ചു.

​കൃത്യം 6 മണിക്ക് തന്നെ കൊട്ടിക്കലാശം അവസാനിച്ചതോടെയാണ് പോലീസിനും നാട്ടുകാർക്കും ആശ്വാസമായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352115/kottikalasam-panoor)