---
title: "രാവ് പകലാക്കി കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീണിന്റെ പ്രചരണാർത്ഥമുള്ള ബൈക്ക് റാലി"
english_title: "Bike rally for Koothparamba constituency LDF candidate PK Praveen's campaign continues day and night"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352006/bike-rally-for-koothparamba-constituency-ldf-candidate-pk-praveens-campaign-continues-day-and-night"
published_at: "2026-04-07T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d49cba907f2_Untitled-5_copy.jpg"
keywords: []
---

# രാവ് പകലാക്കി കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീണിന്റെ പ്രചരണാർത്ഥമുള്ള ബൈക്ക് റാലി

> **Lead Summary:** പാനൂർ : കൂത്തുപറമ്പ്‌ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. പ്രവീണിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം കൂത്തുപറമ്പ് തൊക്കിലങ്ങാടി മുതൽ മേക്കുന്ന് വരെ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടന്നു.

## Article Content

പാനൂർ : കൂത്തുപറമ്പ്‌ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. പ്രവീണിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം കൂത്തുപറമ്പ് തൊക്കിലങ്ങാടി മുതൽ മേക്കുന്ന് വരെ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടന്നു.

കെ.പി. മോഹനൻ എം.എൽ.എ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പി.ഹരീന്ദ്രൻ അധ്യക്ഷനായി. പൂക്കോട്, കൊട്ടയോടി, പാത്തിപ്പാലം, പാനൂർ, പൂക്കോം, കീഴ്മാടം വഴി മേക്കുന്നിൽ സമാപിച്ചു.

മേക്കുന്നിൽനിന്നും ഡിജെയുടെയും നാസിക് - ബാൻഡ് മേളങ്ങളുടെയും അകമ്പടിയിൽ തുറന്ന വാഹനത്തിൽ സ്ഥാനാർഥിയെ ആനയിച്ചു. ആയിരങ്ങൾ അണിനിരന്ന കാൽനട റാലി പെരിങ്ങത്തൂരിൽ സമാപിച്ചു.

ടൗണിൽ നടന്ന സമാപന പൊതുയോഗം സി.പി.ഐ ജില്ല അസി. സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. സി.പി. ഗംഗാധരൻ അധ്യക്ഷനായി. ജയചന്ദ്രൻ കരിയാട്, കെ. ധനഞ്ജയൻ, പി. മനോഹരൻ, എ.പി. രമേശൻ, സി. അബ്ദുൽസലാം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352006/bike-rally-for-koothparamba-constituency-ldf-candidate-pk-praveens-campaign-continues-day-and-night)