---
title: "പാട്യത്ത് ബിജെപി വനിതാ മെമ്പറുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസ് ; നാല് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ,പ്രദേശത്ത് സുരക്ഷ ശക്തം"
english_title: "Case of bomb thrown at BJP woman member's house in Patiyam; Four CPM workers arrested, security tightened in the area"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351969/case-of-bomb-thrown-at-bjp-woman-members-house-in-patiyam-four-cpm-workers-arrested-security-tightened-in-the-area"
published_at: "2026-04-07T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4779885b33_69d462e186a98_arrest.jpg"
keywords: []
---

# പാട്യത്ത് ബിജെപി വനിതാ മെമ്പറുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസ് ; നാല് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ,പ്രദേശത്ത് സുരക്ഷ ശക്തം

> **Lead Summary:** പാട്യം പത്തായക്കുന്നിൽ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ നാല് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ. ആദർശ്, ജിനീഷ്, അജേഷ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ബിജെപി വാർഡ് മെമ്പറായ പി. മജിഷയുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.

## Article Content

പാട്യം പത്തായക്കുന്നിൽ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ നാല് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ. ആദർശ്, ജിനീഷ്, അജേഷ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ബിജെപി വാർഡ് മെമ്പറായ പി. മജിഷയുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.

സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. ഇതിൽ ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന് മുന്നിലെ റോഡിലുമാണ് പൊട്ടിത്തെറിച്ചത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമായിരുന്നു ബോംബെറിഞ്ഞത്.

ബോംബേറിൽ വീടിന് കാര്യമായ കേടുപാടുകളോ ആർക്കും പരിക്കുകളോ സംഭവിച്ചിട്ടില്ല. സിപിഐഎം-ബിജെപി സംഘർഷങ്ങൾ നിലനിൽക്കുന്ന മേഖലയാണിത്. രണ്ടാഴ്ച മുൻപ് ചിറ്റാരിപ്പറമ്പ് ഭാഗത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെയും സമാനമായ രീതിയിൽ ബോംബേറുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351969/case-of-bomb-thrown-at-bjp-woman-members-house-in-patiyam-four-cpm-workers-arrested-security-tightened-in-the-area)