---
title: "കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പികെ പ്രവീണിനൊപ്പം ഒത്ത് ചേർന്ന് പാനൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും"
english_title: "Former students and teachers of Panur Higher Secondary School united with LDF candidate PK Praveen from Koothparamba constituency"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351967/former-students-and-teachers-of-panur-higher-secondary-school-united-with-ldf-candidate-pk-praveen-from-koothparamba-constituency"
published_at: "2026-04-07T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d474986cfdd_Untitled-2_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പികെ പ്രവീണിനൊപ്പം ഒത്ത് ചേർന്ന് പാനൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും

> **Lead Summary:** പാനൂർ: സ്ഥാനാർത്ഥിക്കൊപ്പം ഒത്ത് ചേർന്ന് പൂർവ്വ വിദ്യാർത്ഥികളും, അദ്ധ്യാപകരും.ഒരു കാലത്ത് കേരളത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന പാനൂർ ഹൈസ്ക്കൂളിലെ നിറം മങ്ങാത്ത ഓർമ്മകൾ പങ്കുവെച്ചാണ് കൂത്തുപറമ്പ് നിയോജക മ ണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി പി.കെ.പ്രവീണിനൊപ്പം പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും സംഗമിച്ചത്.

## Article Content

പാനൂർ: സ്ഥാനാർത്ഥിക്കൊപ്പം ഒത്ത് ചേർന്ന് പൂർവ്വ വിദ്യാർത്ഥികളും, അദ്ധ്യാപകരും.ഒരു കാലത്ത് കേരളത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന പാനൂർ ഹൈസ്ക്കൂളിലെ നിറം മങ്ങാത്ത ഓർമ്മകൾ പങ്കുവെച്ചാണ് കൂത്തുപറമ്പ് നിയോജക മ ണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി പി.കെ.പ്രവീണിനൊപ്പം പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും സംഗമിച്ചത്.

പാനൂർ ഹൈസ്ക്കൂൾ പത്താംതരം 'ഒ 'ഡിവിഷനില ക്ലാസ്സ് ലീഡർ, സ്ക്കൂൾ ചെയർമാൻ, അദ്ധ്യാപകൻ, പാനൂർ പഞ്ചായത്ത് മെമ്പർ സ്ഥിരം സമിതി അദ്ധ്യക്ഷൻ, നഗരസഭകൗൺസിലർ,സാമൂഹ്യ രാഷ്ട്രീയ-കലാ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവും ഉജ്ജ്വല സംഘാടകനുമായി പാനൂർ മേഖലകളിലെ കളിക്കളങ്ങളിലൂടെ സംസ്ഥാന തലത്തിലേക്ക് ഉയർന്ന് മികച്ച പ്രകടനം കാഴ്‌ചവെച്ച ഷട്ടിൽ ബാറ്റ്‌മിൻ്റൺ താരം.

വ്യക്തി ബന്ധങ്ങളിലൂടെ സമകാലികരുടെയാകെ ഹൃദയത്തിലിടം നേടിനിറഞ്ഞ സൗഹൃദവലയം തീർത്തസൗമ്യവും ആകർഷണീയവും വിനയാന്വീതവുമായ പെരുമാറ്റത്തിലൂടെ തിളക്കമാർന്ന വ്യക്തിത്വത്തിനുടമയുമായ പി.കെ. പ്രവീണിനൊപ്പം പഠനകാല ബാച്ചിന്റെ അതിർവരമ്പുകളില്ലാതെ പഠിച്ച് കളിച്ച് വളർന്ന പാനൂർ ഹൈസ്ക്‌കൂളിൽ ഹാളിലാണ് എല്ലാവരും ഒത്തുചേർന്ന് സ്നേഹം പങ്കുവെച്ച് പിന്തുണ പ്രഖ്യാപിച്ചത്.

പാനൂർ ഹൈസ്‌കൂൾ മുൻ സ്ക്കൂൾ ലീഡർ പി. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്‌ത സാഹിത്യകാരനും പ്രഭാഷകനുമായ രാജു കാട്ടുപുനം ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥിയും സ്ഥാനാർ ത്ഥിയുമായ പി. കെ. പ്രവീൺ, വി.പി.ചാത്തു കെ.കെ. സുധീർ കുമാർ, ലേജു മനോ ജ് എന്നിവർ സംസാരിച്ചു. മുൻ സ്കൂ‌ൾ ലീഡർ കെ.വി. മുകുന്ദൻ സ്വാഗതവും പൂർവ്വ വി ദ്യാർത്ഥിയും അദ്ധ്യാപകനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351967/former-students-and-teachers-of-panur-higher-secondary-school-united-with-ldf-candidate-pk-praveen-from-koothparamba-constituency)