---
title: "ഇസ്രയേലിനെ പിതൃഭൂമി എന്ന് വിളിക്കുന്ന നരേന്ദ്ര മോദി സറണ്ടർ മോദിയാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം സുഭാഷിണി അലി ; പാനൂരിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗം സംഘടിപ്പിച്ചു."
english_title: "CPM Central Committee member Subhashini Ali said that Narendra Modi, who calls Israel his homeland, is a surrender Modi; LDF organized an election campaign meeting in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351932/cpm-central-committee-member-subhashini-ali-said-that-narendra-modi-who-calls-israel-his-homeland-is-a-surrender-modi-ldf-organized-an-election-campaign-meeting-in-panur"
published_at: "2026-04-06T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3d4a496875_Untitled-2_copy.jpg"
keywords: []
---

# ഇസ്രയേലിനെ പിതൃഭൂമി എന്ന് വിളിക്കുന്ന നരേന്ദ്ര മോദി സറണ്ടർ മോദിയാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം സുഭാഷിണി അലി ; പാനൂരിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗം സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ: കേരള ജനത തുടർഭരണം ആഗ്രഹിക്കുന്നതായും പിണറായി സർക്കാർ ഹാട്രിക് വിജയം നേടുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുഭാഷിണി അലി. കുത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ.പ്രവീണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം പാനൂർ ബസ് സ്‌റ്റാൻഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

## Article Content

പാനൂർ: കേരള ജനത തുടർഭരണം ആഗ്രഹിക്കുന്നതായും പിണറായി സർക്കാർ ഹാട്രിക് വിജയം നേടുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുഭാഷിണി അലി. കുത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ.പ്രവീണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം പാനൂർ ബസ് സ്‌റ്റാൻഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

തിരഞ്ഞെടുപ്പിൽ സിപിഎം-ബി ജെപി ഡീൽ എന്ന് പറയുന്നവരാണ് എങ്ങനെയെങ്കിലും അധികാരത്തിലെത്താൻ ബിജെപിയുമായി ഡീലുണ്ടാക്കുന്നത്. ഇസ്രായേലിനെ പിതൃഭൂമി എന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി 'സറണ്ടർ മോദി'യാണെന്ന് സുഭാ ഷിണി അലി പരിഹസിച്ചു.

കെ.പി.മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പി.കെ.പ്രവീൺ, എൽഡിഎഫ് നേതാക്കളായ പി.ഹരീന്ദ്രൻ, കെ.ഇ.കുഞ്ഞബ്ദുല്ല, കെ.ധനഞ്ജയൻ, കെ.ലീല, രവീന്ദ്രൻ കുന്നോത്ത്, ഒ.പി ഷീജ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351932/cpm-central-committee-member-subhashini-ali-said-that-narendra-modi-who-calls-israel-his-homeland-is-a-surrender-modi-ldf-organized-an-election-campaign-meeting-in-panur)