---
title: "പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും, കൊടിയേറ്റവും നാളെയാരംഭിക്കും ; കലവറ നിറയ്ക്കൽ ഘോഷയാത്ര വൈകീട്ട്"
english_title: "The grand inauguration and flag hoisting celebrations at the Moilom Shiva temple in Pookkom Chokkilot will begin tomorrow; the palatial filling procession will take place in the evening."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351905/the-grand-inauguration-and-flag-hoisting-celebrations-at-the-moilom-shiva-temple-in-pookkom-chokkilot-will-begin-tomorrow-the-palatial-filling-procession-will-take-place-in-the-evening"
published_at: "2026-04-06T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d39f006814b_Untitled-9_copy.jpg"
keywords: []
---

# പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും, കൊടിയേറ്റവും നാളെയാരംഭിക്കും ; കലവറ നിറയ്ക്കൽ ഘോഷയാത്ര വൈകീട്ട്

> **Lead Summary:** പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം പ്രതിഷ്ഠാദിനാഘോഷവും കൊടിയേറ്റ ഉത്സവവും 7 മുതൽ 14 വരെ വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും. 7ന് വൈകിട്ട് 5.30ന് കലവറ നിറയ്ക്കൽ ഘോ ഷയാത്ര പൂക്കോം അയ്യപ്പക്ഷേത്ര പരിസരത്തു നിന്നാരംഭിക്കും. തുടർന്ന് പ്രാദേശിക കലാകാര ന്മാരുടെ കലാപരിപാടികൾ-ആടാം നമുക്ക് പാടാം.

## Article Content

പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം പ്രതിഷ്ഠാദിനാഘോഷവും കൊടിയേറ്റ ഉത്സവവും 7 മുതൽ 14 വരെ വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും. 7ന് വൈകിട്ട് 5.30ന് കലവറ നിറയ്ക്കൽ ഘോ ഷയാത്ര പൂക്കോം അയ്യപ്പക്ഷേത്ര പരിസരത്തു നിന്നാരംഭിക്കും. തുടർന്ന് പ്രാദേശിക കലാകാര ന്മാരുടെ കലാപരിപാടികൾ-ആടാം നമുക്ക് പാടാം.

8ന് 9ന് മഹാമൃത്യുഞ്ജയ ഹോമം. 11ന് ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി പ്രഭാഷണം നടത്തും. 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.സദാനന്ദൻ എംപി ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി പ്രസിഡന്റ് വി.പി.ഉണ്ണി കൃഷ്ണൻ അധ്യക്ഷത വഹിക്കും. മുകേഷ് കളമ്പുകാട്ട് പ്രഭാഷണം നടത്തും. ക്ഷേത്രത്തിൽ സോളർ വിളക്ക് സമർപ്പണവും നടക്കും. 9ന് 11ന് പ്രവീൺ പനോന്നേരി ആധ്യാത്മിക പ്രഭാഷണം നടത്തും.

7ന് തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് കൊടിയേറ്റും. 10ന് 11ന് റീജ ഭട്ടതിരിപ്പാട് കാഞ്ഞിലേരി പ്രഭാഷണം നടത്തും. വൈകിട്ട് 5ന് ഹരിനാമകീർത്തനം. 8ന് കണ്ണൂർ വടക്കൻസ് അവതരിപ്പിക്കുന്ന കലയാട്ടം. 11ന് 10ന് കണ്ണംവെള്ളി മഹാത്മ വായനശാല, തൈക്കണ്ടി ശ്രീനാരായണ മഠം എന്നീ സ്‌ഥലങ്ങളിൽ നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര പുറപ്പെടും. 11ന് രംഗീഷ് കടവത്ത് സൈബർ ബോധവൽക്കരണ ക്ലാസ് നടത്തും. 5ന് സഹസ്ര നീരാഞ്ജനം. 7.30ന് ഡോ. സുമിതാ നായർ മട്ടന്നൂരിന്റെ മോഹിനിയാട്ട കച്ചേരി.

12ന് ജീവിത ശൈലി രോഗങ്ങളും സാത്വിക ഭക്ഷണ രീതിയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തും.വൈകിട്ട് 6ന് തിടമ്പ് നൃത്തം. തുടർന്ന് സംഗീത വിരുന്ന്. 13ന് 11ന് ഒ.സതീഷ് കൊല്ലം പ്രഭാഷണം നടത്തും.

വൈകിട്ട് 6.30ന് ചാക്യാർകൂത്ത്. 7.30ന് പള്ളിവേട്ട. സമാപന ദിവസമായ 14ന് 5ന് ഭഗവാന്റെ ആറാട്ട്. ആറാട്ട് പ്രദിക്ഷണത്തി നു ശേഷം കൊടിയിറങ്ങും.

11ന് ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതി രിയുടെ ആധ്യാത്മിക പ്രഭാഷണം. ആറാട്ട് സദ്യയോടെ സമാപിക്കും.

ഉത്സവ ദിവസങ്ങളിൽ രണ്ടു നേരവും പ്രസാദ ഊട്ട് ഉണ്ടായി രിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ വി.പി.ഉണ്ണികൃഷ്ണൻ, രാജീവ് ശ്രീപദം, കെ.പി മുകുന്ദൻ, കെ.പി.പ്രമോദ്‌കുമാർ എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351905/the-grand-inauguration-and-flag-hoisting-celebrations-at-the-moilom-shiva-temple-in-pookkom-chokkilot-will-begin-tomorrow-the-palatial-filling-procession-will-take-place-in-the-evening)