---
title: "കണ്ണൂരിൽ മകളുടെ വിവാഹം ക്ഷണിക്കാൻ വന്ന  അയല്‍വാസിയുടെ നേരെ കുരച്ചു ചാടി നായ ; കിണറ്റില്‍വീണ് പിതാവിന് പരിക്ക്"
english_title: " neighbor who came to invite daughter to wedding in Kannur;  falling into well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351892/neighbor-who-came-to-invite-daughter-to-wedding-in-kannur-falling-into-well"
published_at: "2026-04-06T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d38f64eb233_69d375dd5f93a_accident_kannur.jpg"
keywords: []
---

# കണ്ണൂരിൽ മകളുടെ വിവാഹം ക്ഷണിക്കാൻ വന്ന  അയല്‍വാസിയുടെ നേരെ കുരച്ചു ചാടി നായ ; കിണറ്റില്‍വീണ് പിതാവിന് പരിക്ക്

> **Lead Summary:** കണ്ണൂർ: അയല്‍വാസിയു‌ടെ വീട്ടില്‍ മകളുടെ കല്യാണം ക്ഷണിക്കാനെത്തിയ പിതാവ് കിണറ്റില്‍വീണു. കണ്ണൂര്‍ പയ്യാവൂരിൽ ആണ് സംഭവം. മുറ്റത്തെത്തിയ സമയത്ത് കെട്ടിയിട്ടിരുന്ന നായ കുരച്ചു ചാടിയതാണ് അപകട കാരണം. നായയെ കണ്ട് പേടിച്ച് മാറിയപ്പോള്‍ കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.

## Article Content

കണ്ണൂർ: അയല്‍വാസിയു‌ടെ വീട്ടില്‍ മകളുടെ കല്യാണം ക്ഷണിക്കാനെത്തിയ പിതാവ് കിണറ്റില്‍വീണു. കണ്ണൂര്‍ പയ്യാവൂരിൽ ആണ് സംഭവം. മുറ്റത്തെത്തിയ സമയത്ത് കെട്ടിയിട്ടിരുന്ന നായ കുരച്ചു ചാടിയതാണ് അപകട കാരണം. നായയെ കണ്ട് പേടിച്ച് മാറിയപ്പോള്‍ കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.

കൈവരിയുള്ള കിണറ്റിലാണ് വീണതെന്നാണ് മറ്റൊരു കാര്യം. കോയാടൻ വീട്ടിൽ രാജനാണ് കിണറ്റില്‍വീണ് പരുക്കേറ്റത്. പയ്യാവൂർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രാജനെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351892/neighbor-who-came-to-invite-daughter-to-wedding-in-kannur-falling-into-well)