---
title: "പാനൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് നേരെ അക്രമം; പൊലീസിൽ പരാതി നൽകി."
english_title: "Violence against the chairman of the Panur Municipality Welfare Standing Committee."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351832/violence-against-the-chairman-of-the-panur-municipality-welfare-standing-committee"
published_at: "2026-04-06T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d35cac9f2cd_police.1697912334.jpg"
keywords: []
---

# പാനൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് നേരെ അക്രമം; പൊലീസിൽ പരാതി നൽകി.

> **Lead Summary:** പാനൂർ: പാനൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് നേരെ അക്രമം. നഗരസഭ വാർഡ് -33 കൗൺസിലറായ സുഹൈൽ മേക്കുന്നിന് നേരെയാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 മണിയോടെ സിപിഎം പ്രവർത്തകരായ ഒരു സംഘം അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്.

## Article Content

പാനൂർ: പാനൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് നേരെ അക്രമം. നഗരസഭ വാർഡ് -33 കൗൺസിലറായ സുഹൈൽ മേക്കുന്നിന് നേരെയാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 മണിയോടെ സിപിഎം പ്രവർത്തകരായ ഒരു സംഘം അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്.

പ്രദേശത്തെ കല്യാണ വീട്ടിൽ നിന്നും മടങ്ങവേയാണ് അക്രമി സംഘം തടഞ്ഞ് മർദ്ദിച്ചത്. സുഹൈൽ മേക്കുന്ന് ചൊക്ലി പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351832/violence-against-the-chairman-of-the-panur-municipality-welfare-standing-committee)