---
title: "നിയമസഭാ തിരഞ്ഞെടുപ്പ് ; മാഹിയിൽ നാളെ മുതൽ 9 വരെ മദ്യവും, 10 വരെ  പടക്കവുമില്ല"
english_title: "Assembly elections; No alcohol in Mahe from tomorrow till 9 and no firecrackers till 10"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351804/assembly-elections-no-alcohol-in-mahe-from-tomorrow-till-9-and-no-firecrackers-till-10"
published_at: "2026-04-06T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d34a5f86525_Untitled-7_copy.jpg"
keywords: []
---

# നിയമസഭാ തിരഞ്ഞെടുപ്പ് ; മാഹിയിൽ നാളെ മുതൽ 9 വരെ മദ്യവും, 10 വരെ  പടക്കവുമില്ല

> **Lead Summary:** മാഹി: മാഹി ഉൾപ്പെടുന്ന പുതുചേരിയിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് 9 ന് നടക്കാനിരിക്കെ മാഹിയിൽ നാളെ മുതൽ മദ്യക്കടകൾക്കും, പടക്കകടകൾക്കും സമ്പൂർണ നിരോധനം.

## Article Content

മാഹി: മാഹി ഉൾപ്പെടുന്ന പുതുചേരിയിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് 9 ന് നടക്കാനിരിക്കെ മാഹിയിൽ നാളെ മുതൽ മദ്യക്കടകൾക്കും, പടക്കകടകൾക്കും സമ്പൂർണ നിരോധനം.

1884 ലെ എക്സ്പ്ലോസീവ് ആക്ട് സെഷൻ 6 E പ്രകാരം മാഹിയിലെ പടക്ക കടകൾ നാളെ മുതൽ 10 വരെ നാലുനാൾ അടച്ചിടണമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കൊളുത്തുങ്ക് ഐ എ എസ് ഉത്തരവിട്ടു. മാഹിയിലെ മദ്യക്കടകൾ നാളെ മുതൽ വോട്ടെടുപ്പ് ദിനമായ 9 വരെ പൂർണ്ണമായും അടച്ചിടണം.

വോട്ടെണ്ണൽ പ്രമാണിച്ച് മെയ് 2 മുതൽ 5 വരെയും പടക്ക കടകൾക്ക് അവധിയുണ്ടാകും. വിഷു ആഘാഷം അടുത്തിരിക്കെയുള്ള കൂട്ട അവധി പടക്ക വ്യാപാരികൾക്ക് കനത്ത തിരിച്ചടിയാണ്.

അതേസമയം കേരളത്തിൽ വോട്ടെടുപ്പ് ദിവസം മാത്രമാണ് അവധി ബാധകമെന്നാണ് സൂചന. പടക്കക്കടകൾക്ക് അവധിയുണ്ടാകുമൊ എന്നതിലും ഇതേവരെ വ്യക്തതയില്ല. കുറ്റകൃത്യങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കുറവ് പ്രദേശം കൂടിയാണ് മാഹി. അവിടെയാണ് കർശന നിയന്ത്രണങ്ങൾ പുലർത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351804/assembly-elections-no-alcohol-in-mahe-from-tomorrow-till-9-and-no-firecrackers-till-10)