---
title: "പാട്യം പത്തായക്കുന്നിൽ ബി ജെ പി പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ബോംബേറ് ; പിന്നിൽ സി പി എമ്മെന്ന് ബിജെപി, സ്ഥലത്ത് സംഘർഷാവസ്ഥ"
english_title: "Bomb hurled at BJP panchayat member's house in Pathayakunnu, Patyam; BJP says CPM behind it, tension at the spot"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351752/bomb-hurled-at-bjp-panchayat-members-house-in-pathayakunnu-patyam-bjp-says-cpm-behind-it-tension-at-the-spot"
published_at: "2026-04-05T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d29bfdc2055_Untitled-2_copy.jpg"
keywords: []
---

# പാട്യം പത്തായക്കുന്നിൽ ബി ജെ പി പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ബോംബേറ് ; പിന്നിൽ സി പി എമ്മെന്ന് ബിജെപി, സ്ഥലത്ത് സംഘർഷാവസ്ഥ

> **Lead Summary:** പാട്യം പത്തായക്കുന്നിൽ ബി.ജെ.പി പഞ്ചായത്ത് അംഗത്തിൻ്റെ വീടിന് നേരെ ബോംബേറ്. ആർക്കും പരിക്കില്ല.

## Article Content

പാട്യം പത്തായക്കുന്നിൽ ബി.ജെ.പി പഞ്ചായത്ത് അംഗത്തിൻ്റെ വീടിന് നേരെ ബോംബേറ്. ആർക്കും പരിക്കില്ല.

രാത്രി 10 മണിയോടെയാണ് സംഭവം. പഞ്ചായത്ത് അംഗം മജിഷയുടെ വിടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.

മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. സി.പി എം പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബി.ജെ. പി നേതൃത്വം ആരോപിച്ചു.പ്രദേശത്ത് വൻ പൊലി സ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.രണ്ട് തവണയാണ് ബോംബെറിഞ്ഞത്.

ഒരു ബോംബ് വീടിന് മുന്നിലെ റോഡിൽ വീണാണ് പൊട്ടിയത്.രാവിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ ഷിജിലാലിനെ സ്ഥാനാർത്ഥി പര്യടനത്തിനിടെ മൗവഞ്ചേരിയിൽ തടയുകയും വധ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബോംബേറും ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351752/bomb-hurled-at-bjp-panchayat-members-house-in-pathayakunnu-patyam-bjp-says-cpm-behind-it-tension-at-the-spot)