---
title: "പാട്യത്ത് പര്യടനത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞു ; കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും പരാതി, യുവാവ് കസ്റ്റഡിയിൽ"
english_title: "NDA candidate stopped during tour in Patiyam; Complaint of death threat, youth in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351661/nda-candidate-stopped-during-tour-in-patiyam-complaint-of-death-threat-youth-in-custody"
published_at: "2026-04-05T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1fb672b3c3_Untitled-1_copy.jpg"
keywords: []
---

# പാട്യത്ത് പര്യടനത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞു ; കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും പരാതി, യുവാവ് കസ്റ്റഡിയിൽ

> **Lead Summary:** പാനൂർ : പാട്യത്ത് പര്യടനത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞു .പാട്യം മൗവ്വഞ്ചേരിയിൽ വച്ചാണ് സംഭവം. എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷിജിലാലിന്റെ വാഹന വ്യൂഹത്തെ തടഞ്ഞ് യുവാവ് സ്ഥാനാർത്ഥിയെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

## Article Content

പാനൂർ : പാട്യത്ത് പര്യടനത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞു .പാട്യം മൗവ്വഞ്ചേരിയിൽ വച്ചാണ് സംഭവം. എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷിജിലാലിന്റെ വാഹന വ്യൂഹത്തെ തടഞ്ഞ് യുവാവ് സ്ഥാനാർത്ഥിയെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

തൊട്ട്പിറകിലുണ്ടായിരുന്ന പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനോജ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും, പരാതി നൽകുമെന്നും ബിജെപി നേതാവ് കെ.സി വിഷ്ണു പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി പര്യടനം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351661/nda-candidate-stopped-during-tour-in-patiyam-complaint-of-death-threat-youth-in-custody)